2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കോടതി നിര്‍ദേശം പാലിച്ചില്ല വ്യവസായ വകുപ്പ് ഡയരക്ടറോട് നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഹൈക്കോടതി

 

കൊച്ചി: കോടതി നിര്‍ദേശം പാലിക്കാത്തതിന്റെ പേരില്‍ വ്യവസായ വകുപ്പ് ഡയരക്ടര്‍ കെ. ബിജുവിനോട് നൂറ് വൃക്ഷത്തൈകള്‍ നടാന്‍ ഹൈക്കോടതി ഉത്തരവ്. വൃക്ഷത്തൈകള്‍ നടുന്നതിനുവേണ്ട സ്ഥലം നിര്‍ദേശിക്കാന്‍ വനംവകുപ്പിനോടും കോടതി നിര്‍ദേശിച്ചു.
വര്‍ഷങ്ങളായി കോടതിയുടെ പരിഗണനയിലുള്ള കേസിലാണ് ഹൈക്കോടതിയുടെ അപൂര്‍വമായ വിധി.
വിവിധ കെമിക്കല്‍സ് കമ്പനികളുടെ വില്‍പന നികുതി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചില പരാതികളില്‍ സമയബന്ധിതമായി ഇടപെടാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തന്റെ ഓഫിസില്‍ കെട്ടിക്കിടക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കാന്‍ നല്‍കിയ നിര്‍ദേശം വ്യവസായ വകുപ്പ് ഡയരക്ടറായ കെ. ബിജു അംഗീകരിച്ചില്ല.
ഇത് ഹരജിക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ജസ്റ്റിസ് അമിത് രാവലിന്റെ മരംനടുന്നതിന് നിര്‍ദേശം നല്‍കിയത്.
കേസിന്റെ വാദത്തിനിടെ, വ്യവസായ വകുപ്പ് ഡയരക്ടറുടെ ശമ്പളത്തില്‍നിന്ന് 40,000 രൂപ ഈടാക്കുമെന്നാണ് ജസ്റ്റിസ് ആദ്യം പറഞ്ഞത്. ഇതിനെ വ്യവസായ വകുപ്പിന്റെ അഭിഭാഷകന്‍ എതിര്‍ത്തു.
എന്നാല്‍ കുഷ്ഠരോഗ ആശുപത്രിയില്‍ സേവനം ചെയ്യട്ടെ എന്നായിരുന്നു അടുത്ത നിര്‍ദേശം. എന്നാല്‍ കേരളത്തില്‍ കുഷ്ഠരോഗം ഇല്ലെന്നും ഇതിന് മാത്രമായി ആശുപത്രി ഇല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നായിരുന്നു വൃക്ഷത്തൈകള്‍ നടാന്‍ കോടതി നിര്‍ദേശിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.