2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കോടതിയലക്ഷ്യ കേസ്

ചെന്നൈ: കോടതിയലക്ഷ്യക്കേസില്‍ സുപ്രിം കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.എസ്.കര്‍ണനുപിന്നാലെ കൊല്‍ക്കത്ത പൊലിസും. ഇന്നലെ ചെന്നൈയിലെത്തിയ ജസ്റ്റിസ് കര്‍ണനെ അറസ്റ്റ് ചെയ്യാനായി കൊല്‍ക്കത്ത പൊലിസ് എത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.
കൊല്‍ക്കത്ത പൊലിസിലെ അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ ചെന്നൈയിലെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണു ജസ്റ്റിസ് കര്‍ണന്‍ ചെന്നൈയിലെത്തിയത്. അതേസമയം അദ്ദേഹം ചെന്നൈയില്‍ നിന്ന് ആന്ധ്രാപ്രദേശിലെ ക്ഷേത്രനഗരിയായ ശ്രികളഹസ്തിയില്‍ ഇന്നലെ രാവിലെ എത്തിയതായാണു വിവരം.
തിങ്കളാഴ്ച അര്‍ധരാത്രി ചെന്നൈയിലെത്തിയ ജസ്റ്റിസ് കര്‍ണന്‍ ചെപ്പോക്കിലെ ഗസ്റ്റ്ഹൗസില്‍ തങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹം താമസിച്ച മുറി ഔദ്യോഗികമായി ഒഴിവാക്കിയിട്ടില്ല. കൊല്‍ക്കത്തയില്‍ നിന്നെത്തിയ പൊലിസ് ചെന്നൈ പൊലിസുമായി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഗസ്റ്റ്ഹൗസിന്റെ മുറിവാടക നല്‍കാതെയാണ് അദ്ദേഹം പോയതെന്ന് അധികൃതര്‍ പൊലിസിന് വിവരം നല്‍കിയിട്ടുണ്ട്. രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം ഗസ്റ്റ്ഹൗസില്‍ എത്തിയത്. ഈ അഭിഭാഷകര്‍ അവരുടെ മുറി ഒഴിവാക്കിയിട്ടുണ്ട്.
അദ്ദേഹത്തെ ആന്ധ്രാപ്രദേശില്‍ വച്ച് അറസ്റ്റ് ചെയ്‌തേക്കുമെന്നാണു വിവരം. കര്‍ണന്‍ അറസ്റ്റിലായാല്‍ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യത്തെ സംഭവമായിരിക്കും. 61കാരനായ അദ്ദേഹം അടുത്തമാസം സര്‍വിസില്‍ നിന്ന് വിരമിക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News