2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

കന്‍വാര്‍ തീര്‍ഥയാത്ര കാണാനെത്തിയ ദലിതനെ രജപുത്രര്‍ കൊലപ്പെടുത്തി

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കന്‍വാര്‍ തീര്‍ഥയാത്ര കണ്ടതിന്റെ പേരില്‍ രജപുത്ര് വിഭാഗക്കാര്‍ നടത്തിയ ആക്രമണത്തില്‍ ദലിത് യുവാവ് കൊല്ലപ്പെട്ടു. രോഹിത് (19) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് രജ്പുത്ര് യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു.
ഉല്‍ദേപൂര്‍ ഗ്രാമത്തിലൂടെ കടന്നുപോയ കന്‍വാര്‍ തീര്‍ഥയാത്ര കാണാനെത്തിയതിനാണ് ദലിതരെ രജപുത്രര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രോഹിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആറുപേര്‍ക്ക് പരുക്കേറ്റു. തീര്‍ഥയാത്ര കാണാനെത്തിയതിന്റെ പേരില്‍ രജപുത്ര് വിഭാഗത്തില്‍പ്പെട്ട ചിലര്‍ ദലിതരെ ആക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തിരുന്നു. അല്‍പ സമയത്തിനകം ദലിത് വിഭാഗത്തിലെ കൂടുതല്‍ ആളുകള്‍ സ്ഥലത്തെത്തിയിതിനാല്‍ ഇരു കൂട്ടരും സംഘര്‍ഷമുണ്ടാവുകയായിരുന്നു. രോഹത്തിന്റെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.