2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് സെന്ററുകളിലെ സാമഗ്രികള്‍  പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് മാത്രം

 
 
കൊണ്ടോട്ടി: തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കുളള കിടക്കകളും അനുബന്ധ സാമഗ്രികളും വാങ്ങുന്നത് പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് മാത്രമായി പരിമിതപ്പെടുത്തി. ഇതിനു വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ച് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കേണ്ടെന്നാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുളള നിര്‍ദേശം. കിടക്കകള്‍ കയര്‍ഫെഡ്, കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഫോം മാറ്റിങ്‌സ് (ഇന്ത്യ) ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ സ്ഥാപനങ്ങളില്‍ 700,800 രൂപയാണ് കിടക്കകളുടെ വില. ഇതേ കിടക്കകള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് 500,600 രൂപക്ക് ലഭ്യമാവുവെങ്കിലും പൂര്‍ണമായും പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് തന്നെ വാങ്ങണമെന്നാണ് നിര്‍ദേശം.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ നല്‍കി കിടക്കകള്‍ എത്തിക്കാനുളള തയാറെടുപ്പിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍. ഇതിനായി നിരവധി സ്ഥാപനങ്ങളാണ് ടെന്‍ഡര്‍ ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളെ സമീപിച്ചത്. എന്നാല്‍ സെന്ററുകള്‍ പെട്ടെന്ന് ആരംഭിക്കണമെന്നും രോഗികള്‍ക്കുളള കിടക്കകള്‍ പൂര്‍ണമായും  പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങണമെന്നുമുള്ള പുതിയ നിര്‍ദേശമെത്തിയതോടെ ടെന്‍ഡര്‍ ഒഴിവാക്കുകയായിരുന്നു.
കൊവിഡ് കാലത്തെ ടെന്‍ഡര്‍ നടപടികളിലെ കാലതാമസം, ഭരണസമിതി ചേരല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാനുളള പ്രതിസന്ധിയാണ് പൊതുമേഖല സ്ഥാപനങ്ങളെ ആശ്രയിക്കാന്‍ നിര്‍ദേശിച്ചത്. ടെന്‍ഡറിന് 15 ദിവസം മുന്‍പ് നോട്ടീസ് ബോര്‍ഡില്‍ പതിച്ച് പിന്നീട് ഭരണസമിതി ചേര്‍ന്ന് ടെന്‍ഡര്‍ ഉറപ്പിക്കാന്‍ ഏറെ സമയമെടുക്കും. നിലവില്‍ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണുകളുള്ളതിനാല്‍ യോഗം ചേരല്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലുമാണ്. ഇതോടെയാണ് പൊതുമേഖല സ്ഥാപന മേധാവികളുടെ കത്ത് കൂടി പരിഗണിച്ച് ടെന്‍ഡര്‍ ഒഴിവാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.