2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് മരണം: ബ്രസീല്‍ മൂന്നാംസ്ഥാനത്ത്

ബ്രസീലിയ: കൊവിഡ് മഹാമാരി മരണത്തില്‍ ഇറ്റലിയെ പിന്തള്ളി തെക്കേഅമേരിക്കന്‍ രാജ്യമായ ബ്രസീല്‍ മൂന്നാം സ്ഥാനത്ത്. ഇന്നലെ 1473 പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തെ ആകെ മരണം 34000 കവിഞ്ഞു. 34012 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇറ്റലിയില്‍ 33689 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
വൈറസ് വ്യാപനത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 615870 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. നിലവില്‍ യു.എസിലാണ് ഏറ്റവും കൂടുതല്‍ രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യുഎസില്‍ 1924512 പേര്‍ക്ക് വൈറസ് ബാധിക്കുകയും 110210 പേര്‍ മരിക്കുകയും ചെയ്തു. മരണത്തില്‍ ബ്രിട്ടനാണ് രണ്ടാം സ്ഥാനത്ത്. 39904 മരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.