2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊവിഡ് ഇതര വിദഗ്ധ ചികിത്സ:  മെഡിക്കല്‍ കോളജുകളും മടങ്ങിവരുന്നു

 
 
 
 
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഇതര വിദഗ്ധ ചികിത്സകള്‍ക്കായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി മര്‍ഗ നിര്‍ദേശമായി. മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികളില്‍ ശസ്ത്രക്രിയ വേണ്ടി വരുന്നവര്‍ക്ക് 45 മിനിട്ടില്‍ ഫലം കിട്ടുന്ന കൊവിഡ് പരിശോധന നടത്തിയശേഷം ശസ്ത്രക്രിയകള്‍ നടത്തും. നിയന്ത്രണങ്ങളോടെ നിശ്ചിത സമയങ്ങളില്‍ ഒ.പി പ്രവര്‍ത്തനവും തുടങ്ങിക്കഴിഞ്ഞു. ടെലി മെഡിസിന്‍ സംവിധാനത്തിന്റെ സഹായത്തോടെ തുടര്‍ ചികിത്സകള്‍ തീരുമാനിക്കും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളെല്ലാം ഇപ്പോള്‍ കൊവിഡ് ആശുപത്രികളായി പ്രവര്‍ത്തിക്കുകയാണ്.
 ഇതോടെ സാധാരണ നിലയിലുള്ള ഒ.പിയും മുന്‍ കൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളുമടക്കം താളം തെറ്റി. പലര്‍ക്കും ചികിത്സ ലഭിക്കുന്നില്ലെന്ന പരാതികളുമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. 
കൊവിഡ്, കൊവിഡ് ഇതര ചികിത്സ വിഭാഗങ്ങളിലേക്കായി ജീവനക്കാരെ രണ്ടായി തിരിക്കും.തുടര്‍ ചികിത്സകള്‍ക്കും ആദ്യമായി എത്തുന്നവര്‍ക്കുമായി പ്രത്യേക ഒ.പി പ്രവര്‍ത്തിക്കും. 
അടിയന്തര പ്രാധാന്യമില്ലാത്ത ചികിത്സകള്‍ക്കായി താഴേത്തട്ടിലുള്ള ആശുപത്രികളിലേക്ക് ബാക്ക് റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തും. അടിയന്തര സ്വഭാവവും മുന്‍ഗണനക്രമവും പരിഗണിച്ച് ശസ്ത്രക്രിയകള്‍ നടത്തും. സ്ത്രീകളുടേയും കുട്ടികളുടേയും ചികിത്സ ഒരു തരത്തിലും മുടക്കില്ല. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗവും അത്യാഹിത വിഭാഗവും കൊവിഡ് ഇതര രോഗങ്ങള്‍ക്കായി പൂര്‍ണമായും പ്രവര്‍ത്തിക്കും. അതേ സമയം കൊവിഡ് രോഗികള്‍ അനിയന്ത്രിതമായി കൂടിയാല്‍ നിലവിലെ സൗകര്യങ്ങളില്‍ 80 ശതമാനവും കെവിഡ് ചികിത്സകള്‍ക്കായി മാറ്റാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.