2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കൊളീജിയവുമായുള്ള തര്‍ക്കത്തിന് അന്ത്യം, ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു

 

ന്യൂഡല്‍ഹി: സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
2019 മെയിലാണ് കേന്ദ്രവും കൊളീജിയവും തമ്മില്‍ ജസ്റ്റിസ് ഖുറേഷിയെ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരുന്നത്.
മെയ് 10ന് കൊളീജിയം ജസ്റ്റിസ് ഖുറൈശിയുടെ പേര് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയര്‍ത്തി ശുപാര്‍ശ ചെയ്തത്. മറ്റുപല ജഡ്ജിമാരെ ഉയര്‍ത്താനുള്ള ശുപാര്‍ശക്ക് കേന്ദ്രം അംഗീകാരം നല്‍കിയെങ്കിലും ജസ്റ്റിസ് അഖില്‍ ഖുറേഷിയെ നിയമിക്കുന്നത് സര്‍ക്കാര്‍ നീട്ടിവയ്ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് ഗുജറാത്ത് അഡ്വക്കറ്റ് അസോസിയേഷന്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 20ന് കൊളീജിയം ശുപാര്‍ശയില്‍ തിരുത്തല്‍ വരുത്തി ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. എന്നാല്‍ കേന്ദ്രം കഴിഞ്ഞ രണ്ട് മാസമായി ഇതിനും അംഗീകാരം നല്‍കിയിരുന്നില്ല. രണ്ട് മാസത്തിന് ശേഷം സുപ്രിംകോടതിയില്‍ കേസ് പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.