2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി അന്തരിച്ചു

 

കൊളത്തൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പി.എസ്.സി മുന്‍ അംഗവും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷററുമായ കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി (74) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് രാവിലെ എട്ടിന് കൊളത്തൂര്‍ ജലാലിയ്യ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, പുറമണ്ണൂര്‍ മജ്‌ലിസ് ജനറല്‍ സെക്രട്ടറി, എസ്.ഇ.ആര്‍.ടി ഗവേണിങ് ബോഡി മെംബര്‍, റിട്ടയേഡ് അറബിക് അധ്യാപക സംഘടനയായ ‘ഇമാം’ സംസ്ഥാന കണ്‍വീനര്‍, അല്‍ബുഷ്‌റ അറബി മാസിക അഡൈ്വസറി ബോര്‍ഡ് ഉപാധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ്, അറബിക് പാഠപുസ്തക സമിതി അംഗം, പരിശോധനാ സമിതി അംഗം, മലപ്പുറം ജില്ലാ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ശിഹാബ് തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്, അറബിഭാഷാ പഠന പ്രചാരണത്തിനു ഫാറൂഖ് കോളജ് പി.ജി റിസര്‍ച്ച് ഡിപ്പാര്‍ട്ട്‌മെന്റ് അവാര്‍ഡ്, സീതി സാഹിബ് അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ അവാര്‍ഡ് എന്നിവ നേടി.

കൊളത്തൂരിലെ പരേതനായ താഴത്തേതില്‍ അബ്ദുല്‍ഖാദറിന്റെയും ഉണ്ണിപ്പാത്തുമ്മയുടെയും മകനായാണ് ജനനം. ഭാര്യ: ജമീല. മക്കള്‍: മുഹമ്മദ് ഇബ്രാഹീം (അബൂദബി), മുഹമ്മദ് മുക്താര്‍ (അധ്യാപകന്‍, പി.ടി.എം.എച്ച്.എസ് എടപ്പലം), മുഹമ്മദ് ശിഹാബ് (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാങ്ങ് പി.എച്ച്.സി), അമീന ശാനിബ (ഒമാന്‍), ജമീല ലാഫിയ (അധ്യാപിക, പി.കെ.എച്ച്.എം.എല്‍.പി.എസ്, പടപ്പറമ്പ), മരുമക്കള്‍: ആബിദ പൊന്‍മുണ്ടം (അധ്യാപിക, വളാഞ്ചേരി എം.ഇ.എസ്.എച്ച്.എസ്), ഫെബിന മങ്കട (അധ്യാപിക, എ.എം.എച്ച്.എസ് തിരൂര്‍ക്കാട്), നഷീദ കുറ്റിപ്പുറം (അധ്യാപിക, ജി.എല്‍.പി.എസ് അത്തിപ്പറ്റ), നൗഷാദ് ബാബു വടക്കാങ്ങര (ഒമാന്‍), അഫ്‌സല്‍ ജമാല്‍ ഈസ്റ്റ് കോടൂര്‍ (അധ്യാപകന്‍, ഗവണ്‍മെന്റ് കോളജ്, കൊണ്ടോട്ടി).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.