
ബൊഗോട്ട: സ്വവര്‍ഗാനുരാഗികള്‍ക്ക് പരസ്പരം കല്യാണം കഴിച്ചു ജീവിക്കാമെന്ന് കൊളംബിയ കോടതി. കൊളംബിയയുടെ ഉന്നത കോടതിയാണ് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയത്. സ്വവര്‍ഗ കല്യാണം അനുവദിക്കുന്ന ലാറ്റിന്‍ അമേരിക്കയിലെ നാലാമത്തെ രാജ്യമാണ് കൊളംബിയ.
നേരത്തെ ഇവര്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ കൊളംബിയന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ എതിര് ലിംഗ വിവാഹത്തിന്റെ അതേ മാനദണ്ഡത്തോടെയാണ് പുതിയ നിയമം കൊണ്ടുവന്നത്.
അര്‍ജന്റീന, ബ്രസീല്‍, ഉറുഗ്വായ് എന്നീ രാജ്യങ്ങളാണ് കൊളംബിയയ്ക്കു മുന്നേ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. 2010 ജൂലായില്‍ അര്‍ജന്റീനയിലാണ് ആദ്യമായി നിമയം വരുന്നത്. മെക്സിക്കോയില്‍ ചില പ്രദേശങ്ങളിലും തലസ്ഥാനത്തും മാത്രമാണ് സ്വവര്‍ഗ വിവാഹം അനുവദനീയം.