2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കൊല്‍ക്കത്ത ലീഗ് കിരീടം മോഹന്‍ ബഗാന്

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ലീഗ് കിരീടം ഉറപ്പാക്കി. കൊല്‍ക്കത്ത കസ്റ്റംസിനെ തോല്‍പ്പിച്ചാണ് മോഹന്‍ ബഗാന്‍ കിരീടം ഉറപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടണ്ട് ഗോളുകള്‍ക്ക് ബഗാന്‍ ജയിച്ചതോടെയാണ് ടീം കിരീടം ഉറപ്പിച്ചത്. മുന്‍ ഗോകുലം എഫ്.സി താരം ഹെന്റി കിസേക്കയാണ് ബഗാന് വേണ്ടി രണ്ടണ്ട് ഗോളുകളും നേടിയത്.
ഒരു മത്സരം ബാക്കി നില്‍ക്കെയാണ് മോഹന്‍ ബഗാന്‍ കിരീടം ഉറപ്പിച്ചത്. 10 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് ബഗാനുള്ളത്. പിറകില്‍ ഉള്ള ഈസ്റ്റ് ബംഗാളിന് 20 പോയിന്റ് മാത്രമാണുള്ളത്. അവസാന ഏഴു വര്‍ഷവും ഈസ്റ്റ് ബംഗാളായിരുന്നു സി.എഫ്.എല്‍ കിരീടം നേടിയിരുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.