2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നു; ഒരുമരണം

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്ത നഗരത്തില്‍ മജേര്‍ഹാത്ത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. തിരക്കേറിയ സമയത്താണ് ഇന്നലെ വൈകിട്ട് പാലം തകര്‍ന്നത്. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. അതേസമയം നിരവധിപേര്‍ പാലത്തിനടിയില്‍ അകപ്പെട്ടിട്ടുണ്ടെന്നും മരണസംഖ്യ കൂടുമെന്നും സംശയമുണ്ട്. നിരവധി വാഹനങ്ങളും പാലത്തിനടിയിലാണ്. നാട്ടുകാരും പൊലിസും ദുരന്ത നിവാരണ സേനയും സൈന്യവും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി.
40 വര്‍ഷം പഴക്കമുള്ളതാണ് മജേര്‍ഹാത്ത് പാലം. എത്രപേര്‍ മരിച്ചുവെന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ബംഗാള്‍ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ അറിയിച്ചു. പാലത്തിന്റെ ഒരു ഭാഗം റെയില്‍പാളത്തിലേക്ക് വീണതോടെ ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.
രണ്ടുവര്‍ഷം മുന്‍പ് ഈ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണിരുന്നു. അന്ന് 27 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
പാലം തകര്‍ന്നുവീണത് മുന്‍ ഇടതുസര്‍ക്കാരിന്റെ കാലത്തുണ്ടായ തെറ്റായ നിര്‍മാണത്തിന്റെ ഫലമായാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാലത്തിന്റെ പ്ലാന്‍ സംബന്ധിച്ച കാര്യങ്ങള്‍ ഹാജരാക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.
അതിനിടയില്‍ പാലം നിര്‍മിച്ച കരാറുകാരായ ഐ.വി ആര്‍.സി.എല്ലിന്റെ മൂന്ന് ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.