2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കൊല്‍ക്കത്തയിലെ മാളില്‍ തീപിടിത്തം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ മാളില്‍ വന്‍തീപിടിത്തം. പ്രശസ്തമായ സൗത്ത് സിറ്റി മാളിലാണു തീപിടിത്തമുണ്ടായത്. അപകടത്തെത്തുടര്‍ന്നു മാളില്‍ നിന്നു ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചു. ഇന്നലെ രാവിലെ 9.15നായിരുന്നു കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നു കറുത്ത പുക ഉയരുന്നതുകണ്ട പ്രദേശവാസികളാണു മാളിലെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചത്.
ഉടന്‍തന്നെ മാളിലെ മള്‍ട്ടിപ്ലക്‌സ് തിയറ്ററില്‍ സിനിമ കണ്ടുകൊണ്ടുരുന്നവരുള്‍പ്പടെയുള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള വൈദ്യുതി കണക്ഷനും വിച്ഛേദിച്ചു. അഗ്‌നിശമനസേനയെത്തിയാണു തീയണച്ചത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News