2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊല്ലത്ത് നാലുപേര്‍ക്ക് സൂര്യാതപമേറ്റു

കൊല്ലം: ജില്ലയില്‍ വിവിധഇടങ്ങളിലായി ഇന്നലെ നാലുപേര്‍ക്ക് സൂര്യാതപമേറ്റു. കരുനാഗപ്പള്ളിയിലും പുനലൂരിലും ഒരാള്‍ക്കും, കുളത്തൂപ്പുഴയിലും രണ്ട് പേര്‍ക്കുമാണ് സൂര്യാതപമേറ്റത്.
കരുനാഗപ്പള്ളി ആലുംകടവ്, ആലപ്പാട് കന്നേല്‍വീട്ടില്‍ രാമചന്ദ്രന്‍ (78), പുനലൂര്‍ തൊളിക്കോട് രതീഷ് ഭവനില്‍ രാജേന്ദ്രന്‍പിള്ള (64), കുളത്തുപ്പുഴ സ്വദേശികളായ സരോജിനി (70), ഫസലുദീന്‍ (50) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. രാജേന്ദ്രന്‍ പിള്ള പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. രാമചന്ദ്രന് ആലുംകടവില്‍ നിന്നും വീട്ടിലേക്ക് നടന്നുപോകുന്ന വഴി കൈകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും പിന്നീട് പൊള്ളലേറ്റ മാതിരിയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുകയുമായിരുന്നു. അസ്വസ്ഥത വര്‍ധിച്ചതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. രാമചന്ദ്രന്റെ ഇടതുകൈയില്‍ മുട്ടിനു സമീപമാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി. പത്മകുമാരിക്കും പൊള്ളലേറ്റിരുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.