2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കാന്‍ അനുവദിക്കില്ല: അടൂര്‍ പ്രകാശ്

കോന്നി: പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ കൊല്ലം ജില്ലാ കലക്ടറെ ക്രൂശിക്കുന്നതിനെതിരേ ക്രൈംബ്രാഞ്ചിന് റവന്യൂമന്ത്രിയുടെ മുന്നറിയിപ്പ്. ജില്ല കലക്ടര്‍ എ.ഷൈനാമോളുടെ ഭാഗത്ത് വീഴ്ചയില്ലെന്നും ക്യാമറപ്രവര്‍ത്തനരഹിതമായത് കൃത്യസമയത്ത് കെല്‍ട്രോണിനെ അറിയിച്ചിരുന്നുവെന്നും മന്ത്രി അറിയിച്ചു.
വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രഭാരവാഹികള്‍ കലക്ടറെ കണ്ടെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കലക്ടറേറ്റിലെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചെങ്കിലും ക്യാമറകള്‍ പ്രവര്‍ത്തനരഹതിമായതിനാല്‍ ദൃശ്യം ലഭിച്ചിരുന്നില്ല. കലക്ടറുടെ ചേംബറില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്നായിരുന്നു ക്ഷേത്രഭാരവാഹികളുടെ മൊഴി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.