2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കൊലയാളിയെ തടയുന്നതിനിടെ കൊല്ലപ്പെട്ട പാക്പൗരന് അവാര്‍ഡ് നല്‍കും: ഇമ്രാന്‍ ഖാന്‍

 

ഇസ്‌ലാമാബാദ്: ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയവര്‍ക്കുനേരെ വെടിവയ്പ് നടത്തിയ അക്രമിയെ തടയുന്നതിനിടെ കൊല്ലപ്പെട്ട പാക്പൗരന്‍ നഈം റാഷിദിന് ധീരതക്കുള്ള മരണാനന്തര പുരസ്‌കാരം നല്‍കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വെടിവയ്പ്പില്‍ ഒന്‍പത് പാക്പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഇമ്രാന്‍ വെളിപ്പെടുത്തി. കൂട്ടക്കൊലയുടെ വിഡിയോയില്‍ ഒരാള്‍ കൊലയാളിയെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വെടിയേറ്റു വീഴുന്നത്കാണാം. ഈ സമയം കുറേപേര്‍ക്ക് ഓടി രക്ഷപ്പെടാന്‍ സാധിച്ചു. റാഷിദിന്റെ സഹോദരന്‍ ഖുര്‍ഷിദ് ഖാന്‍ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തില്‍ കുടുംബത്തിന് അഭിമാനമുണ്ടെന്ന് ടെലഫോണ്‍ സംഭാഷണത്തില്‍ എ.എഫ്.പിയോടുപറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.