2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കൊറോണ വൈറസ്: ചികിത്സയിലായിരുന്ന വിദേശി മരിച്ചു

റിയാദ്: കൊറോണ വൈറസ് ബാധയേറ്റു ചികിത്സയിലായിരുന്ന വിദേശി മരിച്ചതായി സഊദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദേശി മറ്റു രോഗങ്ങള്‍ കൊണ്ടും അവശനായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. 48 കാരനായ വിദേശിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം കൊറോണ വൈറസ് ബാധ വീണ്ടും കണ്ടുവരുന്നത് വിദേശികളെയടക്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News