2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ: ചൈനയില്‍ 121 മരണംകൂടി

 
 
ബെയ്ജിങ്: ചൈനയില്‍ കൊറോണ (കൊവിഡ് 19) ബാധിച്ച് 121 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 116 ഉം വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹൂബൈയിലാണ്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,380 ആയി ഉയര്‍ന്നു. ദിവസങ്ങള്‍ പിന്നിടുംതോറും വൈറസ് ബാധിച്ചുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് ലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ഹൂബൈ പ്രവിശ്യയില്‍ മാത്രം 4,823 പേര്‍ക്കു പുതുതായി കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്താകമാനം 5,090 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 65,000 കടന്നു.
അതിനിടെ, കൊറോണയെ തുടര്‍ന്നു ജപ്പാന്‍ തീരത്ത് തടഞ്ഞുവച്ച ആഡംബര കപ്പലിലെ മൂന്നാമത്തെ ഇന്ത്യക്കാരനും കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ടോക്കിയോയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരുള്‍പ്പെടെ മൂന്നു പേരെയും നിരീക്ഷിച്ചുവരുകയാണെന്നും ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
138 ഇന്ത്യക്കാരടക്കം 3,711 യാത്രക്കാരുള്ള ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പല്‍ ഒരാഴ്ച മുന്‍പാണ് ജപ്പാന്‍ തീരത്ത് പിടിച്ചിട്ടത്. കപ്പലില്‍ 128 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗികളെ ചികിത്സിക്കാനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.