2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കൊറോണ; ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശ്രമം

 

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാതലത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. വൈറസ് പടര്‍ന്ന് പിടിച്ചത് മൂലം അടച്ചിട്ട ഹുബെ പ്രവിശ്യതലസ്ഥാനമായ വുഹാനില്‍ 250 മുതല്‍ 300 വരെയുള്ള ഇന്ത്യക്കാരാണ് കുടുങ്ങിക്കിടക്കുന്നത്.

കൊറോണ പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ തങ്ങള്‍ ശ്രമം ആരംഭിച്ചു എന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ട്വീറ്റ് ചെയ്തത്.ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരോട് അവരുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ഞൂറിലധികം ഇന്ത്യക്കാര്‍ വുഹാനിലെ പല കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നുണ്ടെങ്കിലും പലരും കൊറോണ പടരുന്നതിന്ന് മുമ്പേ നഗരം വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.