2017 September 21 Thursday
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ ലവനിയിലാദിമമായൊരാത്മരൂപം; അവനവനാത്മസുഖത്തിനാചരിക്കു ന്നവയപരന്നു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

കൊറിയ ഓപണ്‍: കശ്യപിന് യോഗ്യത

സിയൂള്‍: ഇന്ത്യയുടെ പി.കശ്യപ് കൊറിയ ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിലെ പ്രധാന മത്സരങ്ങള്‍ക്ക് യോഗ്യത. തുടര്‍ ജയങ്ങളോടെയാണ് താരം നേട്ടം സ്വന്തമാക്കിയത്. ചൈനീസ് തായ്‌പേയുടെ ലിന്‍ യു സീന്‍, തായ്‌ലന്‍ഡ് താരം കാന്‍ ചാവോ യു എന്നിവരെയാണ് താരം പരാജയപ്പെടുത്തിയത്.
ലിന്‍ യു സീനിനെ 21-19, 21-9 എന്ന സ്‌കോറിനും തായ്‌ലന്‍ഡ് താരത്തെ 21-19, 21-18 എന്ന സ്‌കോറിനുമാണ് താരം പരാജയപ്പെടുത്തിയത്. ചൈനീസ് തായ്‌പേയുടെ സു ജെന്‍ ഹാവോയാണ് താരത്തിന് അടുത്ത മത്സരത്തില്‍ എതിരാളി. നേരത്തെ ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലടക്കും ഹാവോയെ പരാജയപ്പെടുത്തിയിട്ടുണ്ട് കശ്യപ്.
മിക്‌സഡ് ഡബിള്‍സില്‍ സത്‌വിക്‌സായ്‌രാജ്-അശ്വിനി പൊന്നപ്പ സഖ്യവും രണ്ടു ജയത്തോടെ പ്രധാന മത്സരങ്ങള്‍ക്ക് യോഗ്യത നേടിയിട്ടുണ്ട്. ജര്‍മനിയുടെ പറീറ്റര്‍ കെയ്‌സബോര്‍-ഓള്‍ഗ കോനോന്‍, ഇന്തോനേഷ്യയുടെ റൊണാള്‍ഡ്-അനീസ സൗഫിക എന്നിവരെയാണ് ഇന്ത്യന്‍ സഖ്യം പാരജയപ്പെടുത്തിയത്.ഹോങ്കോങിന്റെ താങ്ക് ചുന്‍ മാന്‍-സെ യിങ് സ്യൂത്ത് എന്നിവരാണ് അടുത്ത റൗണ്ടില്‍ ഇരുവര്‍ക്കും എതിരാളി.
അതേസമയം പ്രണവ് ജെറി ചോപ്ര-സിക്കി റെഡ്ഡി സഖ്യം തോല്‍വിയോടെ പുറത്തായി ഇന്തോനേഷ്യന്‍ ജോഡി പ്രവീണ്‍ ജോര്‍ദാന്‍-ഡെബി സുസാന്‍ഡോ സഖ്യത്തോടാണ് പരാജയം രുചിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.