2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

കൊയിലാണ്ടി സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു

മനാമ:  ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളി വാഹനയാത്രക്കിടെ മരണപ്പെട്ടു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി  മുചുകുന്ന് സ്വദേശി പടിഞ്ഞാറെ വട്ടക്കണ്ടി അസൈനാറുടെ മകന്‍ ഹാഷിം(42) ആണ് തന്റെ വാഹനത്തില്‍ വെച്ച് ഹൃദയാഘാതം മുലം മരണപ്പെട്ടത്. 18 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം.

മനാമയിലെ വേള്‍ഡ് വൈഡ് സെയ്ല്‍ കാര്‍ സ്‌പെയര്‍ പാര്‍ട്‌സ് കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു. ബുധനാഴ്ച വൈകിട്ട് വാഹനമോടിച്ചു കൊണ്ടിരിക്കെയായായിരുന്നു ഹൃദയാഘാതമെന്നാണ് കരുതുന്നത്.  റോഡരികിലുള്ള വാഹനത്തില്‍ കുഴഞ്ഞുവീണ നിലയിലായിരുന്നു മൃതദേഹം. മരണ കാരണം സൈലന്റ് ഹാര്‍ഡ് അറ്റാക്കാണെന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റിലുള്ളത്. മൃതദേഹം ഇപ്പോള്‍ സല്‍മാനിയ്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രവാസി കമ്മീഷന്‍ അംഗം സുബൈര്‍ കണ്ണൂരിന്റെ നേതൃത്വത്തില്‍  മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹാഷിമിന്റെ സഹോദരന്‍ ബഷീറും ബഹ്‌റൈനിലുണ്ട്. ഇരുവരും മരണവിവരം അറിഞ്ഞയുടന്‍ സംഭവ സ്ഥലത്തെത്തിയതായും തുടര്‍ നടപടികള്‍ പുരോഗമിക്കുന്നതായും ബന്ധപ്പെട്ടവര്‍ സുപ്രഭാതത്തെ അറിയിച്ചു. ഭാര്യശംസീദ, മക്കള്‍ആലിയ, ആശിഖ്, ആദില്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.