2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കൊയിലാണ്ടിയില്‍ റസ്റ്ററന്റ് അടിച്ചുതകര്‍ത്തു

കൊയിലാണ്ടി: ദേശീയ പാതയില്‍ മാര്‍ക്കറ്റ് റോഡിന് സമീപം മോഡേണ്‍ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് അടിച്ചു തകര്‍ത്തു. അക്രമത്തില്‍ മാര്‍ബിള്‍മേശയും ക്യാഷ് കൗണ്ടറും തകര്‍ന്നു. ഇന്നലെ വൈകിട്ട് 5ന് ആണ് സംഭവം. കൊയിലാണ്ടി പൊലിസ് എത്തി അന്വേഷണം ആരംഭിച്ചു.
കടയിലെ സി.സി.ടി.വി കാമറയില്‍ അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇത് പൊലിസിനു കൈമാറുമെന്ന് ഉടമ ദാസന്‍ പറഞ്ഞു. കടയിലുള്ള രൂപയും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.
അക്രമികള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടു . അക്രമത്തില്‍ നേതാക്കള്‍ പ്രതിഷേധിച്ചു. കെ.എം രാജീവന്‍ അധ്യക്ഷനായി. മണിയോത്ത് മൂസ, ടി.പി ഇസ്മായില്‍, എം. ശശീന്ദ്രന്‍, പി.കെ റിയാസ്, ജലീല്‍ മൂസ സംസാരിച്ചു. 20,000 രൂപയുടെ നഷ്ടം വന്നിട്ടുണ്ട്. കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പി.കെ ശുഹൈബ്, കെ.കെ നിയാസ്, എ. കുഞ്ഞമ്മത്, ബി.എച്ച് ഹാഷിം, പി. പ്രജീഷ്, പി.പി ഉസ്മാന്‍ ,കെ. ദിനേശന്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.