2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കൊമ്പന്മാര്‍ ഇന്ന് ചെന്നൈയിനെതിരേ

കൊച്ചി: ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിന് സ്വന്തം തട്ടകത്തില്‍ തകര്‍ത്തതിന്റെ  ആത്മവിശ്വാസത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന്  നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ നേരിടും. ആദ്യ സീസണില്‍ ചെന്നൈയിന്‍ എഫ്.സിയെ സെമിഫൈനലില്‍ തോല്‍പ്പിച്ച് ഫൈനലില്‍ എത്തിയ ബ്ലാസ്റ്റേഴ്‌സിന്  ഇത്തവണ മികച്ചപ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയില്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സ്വന്തം തട്ടകത്തില്‍ ചെന്നൈയിനെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നതും ഇക്കാര്യമാണ്. ബ്ലാസറ്റേഴ്‌സ് ഒന്‍പത് മത്സരങ്ങള്‍ ഇതുവരെ കളിച്ചതില്‍ മൂന്നു മത്സരങ്ങള്‍ മാത്രമാണ് ജയിച്ചത്. 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സിപ്പോള്‍. ഇന്ന് ജയിച്ചാല്‍ മുംബൈ സിറ്റിയോടൊപ്പം രണ്ടാം സ്ഥാനത്ത് എത്താന്‍ ടീമിന് സാധിക്കും. എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്തു നില്‍ക്കുന്ന ചെന്നൈയിന്‍ എഫ്.സിക്കും ഇന്നത്ത മത്സരം നിര്‍ണായകമായിരിക്കും. അവസാന നാലില്‍ എത്തണമെങ്കില്‍ ചെന്നൈയിന്‍ എഫ്.സിക്കും ജയിച്ചേ തീരൂ
ഗോവക്കെതിരായ  കഴിഞ്ഞ മത്സരത്തില്‍ സംഘര്‍ഷഭരിതമായ മൂഹൂര്‍ത്തങ്ങളുടെ ഓര്‍മകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിലിറങ്ങുന്നത്.   10 പേരുമായി കളിക്കേണ്ടിവരുന്നത് അത്ര സുഖകരകമല്ലെന്നും  അച്ചടക്കമാണ് പ്രധാനമെന്നും ബ്ലാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ കളിക്കാരെ  ഓര്‍മിപ്പിക്കുന്നു. എല്ലാ കളികളിലും കളിക്കാര്‍ക്ക് ഇതൊരു പാഠം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു . കൊച്ചിയിലെ ഗ്യാലറി നിറഞ്ഞു കവിയുന്ന ഫുട്‌ബോള്‍ പ്രേമികളുടെ മുന്നില്‍ കളിക്കുന്ന ത്രില്ലിലാണ് മറ്റെരാസി. ചെന്നൈയിന്‍-കേരള ബ്ലാസ്‌റ്റേ്‌ഴ്‌സ് മത്സരം മനോഹരമായ പോരാട്ടമായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.