2018 December 19 Wednesday
ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്.

കൊണ്ടോട്ടി താലൂക്കില്‍നിന്ന് 64,93,318 രൂപ

കൊണ്ടോട്ടി: ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള കൊണ്ടോട്ടി താലൂക്ക്തല ധനസമാഹരണം മന്ത്രി ഡോ. കെ.ടി ജലീല്‍ സ്വീകരിച്ചു.
കര്‍ഷകരും പെന്‍ഷന്‍കാരും വ്യാപാരികളും വ്യക്തികളും തദ്ദേശ സ്ഥാപനങ്ങളും സഹായം നല്‍കാനായി മുന്നോട്ട് വന്നതോടെ 64,93,318 രൂപയാണ് ലഭിച്ചത്. 157 പേരില്‍ നിന്നാണ് മന്ത്രി തുക കൈപ്പറ്റിയത്.
തഹസില്‍ദാര്‍ കെ. ദേവകി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ മോഹനന്‍, ചന്ദ്രന്‍, അബൂബക്കര്‍, മിനി, സ്‌നേഹപ്രഭ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിഭഹസമാഹരണം നടത്തിയത്.
കൊണ്ടോട്ടി നഗരസഭയുടെ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ആക്ടിങ് ചെയര്‍മാന്‍ യു.കെ.മമ്മദീശ മന്ത്രിക്ക് കൈമാറി. എല്‍.ഡി എഫ് കൗണ്‍സിലര്‍മാരുടെ ഒരുമാസത്തെ ഹോണറേറിയം കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന്‍ കൈമാറി.
പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, ജില്ലാകലക്ടര്‍ അമിത് മീണ, ബ്ലോക്ക് പ്രസിഡന്റ് മണ്ണറോട്ട് ഫാത്വിമ വിവിധ തദ്ദേശ പ്രതിനിധികള്‍, വ്യാപാരികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.