2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊട്ടിയൂര്‍ വൈശാഖോത്സവം: നെയ്യാട്ടവും വാള്‍ എഴുന്നള്ളത്തും ഇന്ന്

കൊട്ടിയൂര്‍: വൈശാഖോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടം ഇന്ന് അര്‍ധരാത്രിയോടെ അക്കരെ കൊട്ടിയൂരില്‍ നടക്കും. മണിത്തറയിലെ സ്വയംഭൂവില്‍ അഭിഷേകം ചെയ്യാനുള്ള നെയ്യ് എഴുന്നള്ളത്തിനു ചൊക്ലിക്കടുത്ത നെടുംപുറത്തെ വില്ലിപ്പാലന്‍ വലിയ കുറുപ്പും കുറ്റിയാട്ടൂരിലെ തമ്മേങ്ങാടന്‍ വലിയ നമ്പ്യാരുമാണ് നേതൃത്വം നല്‍കുന്നത്. നെയ്യമൃത് സംഘം ബാവലിക്കെട്ടില്‍ കര്‍മങ്ങള്‍ നടത്തി കുളിച്ച് അക്കരേക്ക് നീങ്ങും. 

കുറ്റ്യാടി ജാതിയൂര്‍ ക്ഷേത്രത്തില്‍ നിന്ന് തേടന്‍വാര്യര്‍ എത്തിച്ച തീയും ജാതിയൂര്‍ മഠം ക്ഷേത്രത്തില്‍ നിന്നുള്ള നെയ്യും പാകപ്പെടുത്തി തൃത്തറയില്‍ വയ്ക്കും. വില്ലിപ്പാലന്‍ കുറുപ്പിന്റെ നെയ്യ് പാത്രം ആദ്യവും തമ്മേങ്ങാടന്‍ നമ്പ്യാരുടെ നെയ്യമൃത് രïാമതും തൃക്കടാരി ഏറ്റുവാങ്ങി അഭിഷേകത്തിനായി ഉഷകാമ്പ്രം നമ്പൂതിരിയെ ഏല്‍പ്പിക്കും. നെയ്യ് അഭിഷേകം പുലര്‍ച്ചെ വരെ തുടരും.
വയനാട്ടിലെ മുതിരേരി കാവില്‍ നിന്നുള്ള പരാശക്തിയുടെ വാള്‍ എഴുന്നള്ളത്ത് ഇന്നു സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തില്‍ എത്തും. നാളെ ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞ ശേഷം മാത്രമെ സ്ത്രീകള്‍ക്കു പ്രവേശിക്കാനാകൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.