2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊട്ടിത്തീര്‍ക്കാനൊരുങ്ങി മുന്നണികള്‍: നാളെ പ്രചാരണം നിശബ്ദം

പാലക്കാട്: തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനം 23ന് പോളിംഗ് ബൂത്തിലേക്ക് പോകാനൊരുങ്ങി. ഒരുമാസക്കാലം നീണ്ടുനിന്ന് തീപാറിയ പ്രചാരണങ്ങള്‍ക്ക് ഇന്ന് തിരശീല വീഴും. നഗരങ്ങളെ ആവേശഭരിതരമാക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപന കൊട്ടിക്കലാശം ഇന്ന് നടക്കും.
മുന്നണികളുടെ വീറും വാശിയുമേറിയ പ്രചാരണത്തിന് ഇന്ന് തിരശീല വീഴും. നാളത്തെ ഒരു രാപകല്‍ കഴിഞ്ഞാല്‍ പിന്നെ കാലം കാത്തുവെച്ച വിധിയെഴുത്താണ്. കത്തിയെരിയുന്ന മീനമാസത്തെ ചൂടിനെപ്പോലും വകവെക്കാതെ രാപലകലന്യേ മുന്നണികള്‍ ഇഞ്ഞോടിഞ്ചു മത്സരത്തിലാണ്. മുന്നാംമൂഴത്തിനായുള്ള പോരാട്ടത്തില്‍ എം.ബി രാജേഷിനു വേണ്ടി എല്‍.ഡി.എഫ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ കന്നിയങ്കത്തില്‍ വിജയമുറപ്പിക്കാന്‍ ശ്രീകണ്ഠനുവേണ്ടി യു.ഡി.എഫ് സാരഥികളും മത്സരം കൊഴുപ്പിച്ചു.
എന്നാല്‍ ഇടതിനും വലതിനും വിട്ടുകൊടുക്കാതെ ജില്ലയില്‍ നിന്നുമൊരു ബി.ജെ.പി എംപി കേന്ദ്രത്തിലേക്കെന്ന വാശിയായി സി കൃഷ്ണകുമാറിനു വേണ്ടി എന്‍.ഡി.എ സാരഥികളും അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് ആലത്തൂര്‍ മണ്ഡലങ്ങളിലും പികെ ബിജുവിനും രമ്യഹരിദാസിനും ടി.വി ബാബുവിനു വേണ്ടി മുന്നണികള്‍ മത്സരരംഗത്ത് സജീവമായിരുന്നു.
ഫ്‌ളക്‌സ് നിരോധനം തിരഞ്ഞെടുപ്പ് പ്രചാരണത്തെ കാര്യമായി ബാധിച്ചപ്പോള്‍ അനൗണ്‍സ്‌മെന്റ് വാഹനത്തിലൂടെയും റോഡ്‌ഷോയിലൂടെയും പ്രചാരണം കൊഴുപ്പിക്കാന്‍ മുന്നണികള്‍ മറന്നില്ല. വിവിധ തരത്തിലുള്ള റോഡ് ഷോകള്‍ നടത്തിയും മറ്റും സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരെ കൈയ്യിലെടുത്തു. സമകാലികവും ആനുകാലികവുമായ വിഷയങ്ങളെ കോര്‍ത്തിണക്കിയുണ്ടാക്കിയ തെരഞ്ഞെടുപ്പു പാരഡി ഗാനങ്ങള്‍ ഒരുമാസക്കാലം രാപകലന്യേ നഗര- ഗ്രാമീണ വീഥികളില്‍ അലയടിച്ചു. എന്നാല്‍ ഇതിനെല്ലാം ഇന്നത്തെ സായാഹ്നമാകുന്നതോടെ തിരശീലവീഴും. പാലക്കാട് നഗരത്തില്‍ സ്റ്റേഡിയം സ്റ്റാന്‍ഡ് കോട്ടമൈതാനവുമാണ് മുഖ്യമായി കൊട്ടിക്കലാശത്തിന് വേദിയാവുന്നത്. ബാന്റുസെറ്റും തപ്പട്ടയും ശിങ്കാരിമേളവും തുറന്ന വാഹനങ്ങളും വിവിധി തരം റോഡ് ഷോകളും കൊണ്ട് നഗരം അലംകൃതമാവും പതിനായിരിക്കണക്കിനു ആളുകളെക്കൊണ്ടു നഗരം ആഘോഷഭരിതമാവും.
6 മണിക്ക് കൊട്ടിക്കലാശം അവസാനിക്കണമെന്നതിനാല്‍ ഇതിനുമുമ്പെ തന്നെ കേന്ദ്രങ്ങളിലെത്തി കൊട്ടിത്തീര്‍ക്കാന്‍ പാടുപെടും മുന്നണികള്‍. കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷങ്ങളില്‍ കേന്ദ്രങ്ങളിലെത്തി വോട്ടര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കും. ഒരു ഭാഗത്ത ഇടതിന്റെ പ്രചാരണം മൂര്‍ദ്ധന്യതയിലെത്തുമ്പോള്‍ മറുഭാഗത്ത് വലതിന്റെ കൊട്ടിക്കലാശവും ഉച്ഛസ്ഥയിലാവും. സാധാരണ എല്‍.ഡി.എഫ്, യു.ഡി.എഫ് റാലികള്‍ സ്റ്റേഡിയത്ത് സമാപിക്കുമ്പോള്‍ എന്‍.ഡി.എ പ്രചാരണം കോട്ടമൈതാനത്തിലും ആവേശമാര്‍ന്ന ജനസാഗരത്തെ നിയന്ത്രിക്കാന്‍ നൂറുക്കണക്കിനു പൊലീസുകാരും സന്നിഹിതരാവും.
കൊട്ടിക്കലാശത്തിനു മുമ്പെ മുന്നണികളുടെ പ്രചാരണ വാഹനങ്ങള്‍ രാപകലന്യേ തലങ്ങും വിലങ്ങും പായുകയാണ്. രാത്രി വൈകിയും ഗ്രാമീണമേഖലകളില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ പായും. ഒരു മാസക്കാലം നീണ്ട പ്രചരണത്തിന് സമാപ്തിയായി ഇന്നത്തെ കൊട്ടിക്കലാശവും കഴിഞ്ഞ് 23 ന് വിധിയെഴുത്തിലേക്ക് പിന്നെ ഒരു മാസത്തെ കാത്തിരിപ്പ്. നിയോ ഞാനോയെന്ന ചോദ്യത്തിന്റെ ഉത്തരത്തിനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.