2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

കൊടുംക്രൂരത മലപ്പുറത്തും: നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു

മലപ്പുറം: കഴിഞ്ഞ ദിവസം കോഴിക്കോട്ടുണ്ടായതിനു സമാനമായി മലപ്പുറത്തും നവജാതശിശുവിനെ കഴുത്തറുത്ത് കൊന്നു. കുട്ടിയുടെ മാതാവ് കുട്ടിലങ്ങാടി ചെലൂര്‍ വിളഞ്ഞിപ്പുലാന്‍ നബീല (26), മാതൃസഹോദരന്‍ ശിഹാബ് (28) എന്നിവരെ മലപ്പുറം സി.ഐ പ്രേംജിത്ത് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷത്തിലേറെയായി വിവാഹബന്ധം വേര്‍പ്പെടുത്തി ജീവിക്കുന്ന നബീല കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെയാണ് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. മാനഹാനി ഭയന്ന് നബീലയുടെ സമ്മതത്തോടെ സഹോദരന്‍ ശിഹാബാണ് കൊല നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
കുഞ്ഞിന്റെ കരച്ചില്‍കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ നബീല ശുചിമുറിയില്‍ കയറി വാതിലടക്കുകയായിരുന്നു. പൊലിസ് പരിശോധനയില്‍ കഴുത്തറുത്ത് കൊന്ന നിലയില്‍ കട്ടിലിനു താഴെ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. മുണ്ടില്‍ പൊതിഞ്ഞ് തലയിണക്കവറിലാക്കിയാണ് കുഞ്ഞിനെ ഒളിപ്പിച്ചിരുന്നത്.
രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ പൊലിസ് മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് ചെലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു. നബീലക്ക് മറ്റു രണ്ടു മക്കളുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.