2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

കൊച്ചി മെട്രോ എം.ഡി മുഹമ്മദ് ഹനീഷിന് സ്ഥാനചലനം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ എം.ഡി മുഹമ്മദ് ഹനീഷിനെ തല്‍സ്ഥാനത്തു നിന്നുമാറ്റാന്‍ മന്ത്രിസഭാ യോഗ തീരുമാനം. വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ ചുമതല നല്‍കാനാണ് ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫീറുള്ളയെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. എസ്.ജി.എസ്.ടി വകുപ്പ് അഡീഷണല്‍ കമ്മീഷണറായാണ് പുതിയ നിയമനം. മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയെ അനര്‍ട്ട് ഡയറക്ടറായും പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹിനെ തിരുവനന്തപുരം ജില്ലാ കലക്ടറായും നിയോഗിച്ചിട്ടുണ്ട്. സംസാകാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമേ സംസ്ഥാന സഹകരണ ബാങ്ക് എം.ഡിയുടെ അധിക ചുമതലകൂടി നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News