2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

കൊച്ചി മുസിരിസ് ബിനാലെ: ആദ്യ 25 ആര്‍ട്ടിസ്റ്റുകളും വേദികളും പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ദൃശ്യമാധ്യമ കലാകാരന്മാരും വിഖ്യാതരായ എഴുത്തുകാരും സംഗീതജ്ഞരുമടക്കം കൊച്ചി മുസിരിസ് ബിനാലെ 2016 ല്‍ പങ്കെടുക്കുന്നവരുടെ പട്ടികയും മൂന്നാം എഡിഷന്‍ ബിനാലെ വേദികളും പ്രഖ്യാപിച്ചു. ഡിസംബര്‍ 12 മുതല്‍ നടക്കുന്ന ബിനാലെയിലെ പ്രഥമ ആര്‍ട്ടിസ്റ്റായി പ്രഖ്യാപിച്ചിട്ടുള്ളത് ചിലിയിലെ പ്രശസ്ത കവി റൗള്‍ സുറിറ്റയെയാണ്. വേദികളായി ആസ്പിന്‍വാള്‍ ഹൗസ്, ദര്‍ബാര്‍ ഹാള്‍, ഡേവിഡ് ഹാള്‍, പെപ്പര്‍ ഹാള്‍ എന്നിവ വീണ്ടും തെരഞ്ഞെടുത്തു. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ബംഗ്ലാവ്, വെയര്‍ഹൗസുകള്‍, ഓഫിസ് കെട്ടിടം എന്നിവ മേളയ്ക്കായി ഉപയോഗിക്കും. എറണാകുളത്തെ ദര്‍ബാര്‍ ഹാള്‍, ഫോര്‍ട്ട് കൊച്ചിയിലെ നവീകരിക്കപ്പെട്ട ഡച്ച് ബംഗ്ലാവായ ഡേവിഡ് ഹാള്‍ എന്നിവയ്ക്കുപുറമെ പെപ്പര്‍ ഹൗസിലെ പ്രദര്‍ശനവേദികള്‍, ആര്‍ട്ടിസ്റ്റ് റസിഡന്‍സി സ്റ്റുഡിയോകള്‍, ആര്‍ട്ട് വര്‍ക്‌ഷോപ്പുകള്‍ എന്നിവയും ബിനാലെയുടെ ഭാഗമാകും.

2017 മാര്‍ച്ച് 29 വരെ കൊച്ചിയില്‍ നടക്കുന്ന ബിനാലെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ സമകാല കലാമേളയാണ്. സുദര്‍ശന്‍ ഷെട്ടിയാണ് ക്യൂറേറ്റര്‍. ആകര്‍ഷണമായ പ്രദര്‍ശനത്തിനുപുറമെ പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശില്പശാലകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍ തുടങ്ങിയവ ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. കലാകാരന്മാരുടെ രണ്ടാംപട്ടിക വരുന്ന ദിവസങ്ങളില്‍തന്നെ പ്രസിദ്ധീകരിക്കും. റൗള്‍ സുറിറ്റയ്ക്കുപുറമെ പട്ടികയിലുള്ള കലാകാരന്മാര്‍ ഇവരാണ്: ഔയാങ് ജിയാംഗി, ചൈന( കവിത, ഇന്‍സ്റ്റലേഷന്‍), സോഫി ജോഡി, ബര്‍ട്രാന്‍ഡ് ലകോംബെ (ഫ്രാന്‍സ് ശില്പകല, ഇന്‍സ്റ്റലേഷന്‍), കാരലിന്‍ ഡ്യുക്കാറ്റലറ്റ്, ഫ്രാന്‍സ്(വീഡിയോ), അശ്‌റഫ് തുലുബ്, ഫ്രാന്‍സ്, മൊറോക്കോ(ചിത്രകല, വീഡിയോ), ശര്‍മിഷ്ഠ മൊഹന്തി, ഇന്ത്യ(കവിത, ഇന്‍സ്റ്റലേഷന്‍), അവിനാശ് വീരരാഘവന്‍, ഇന്ത്യ (എംബ്രോയ്ഡറി, വീഡിയോ), ഓറിജിത് സെന്‍, ഇന്ത്യ(ഗ്രാഫിക് ആര്‍ട്‌സ്), അനാമിക ഹക്‌സര്‍, ഇന്ത്യ(നാടകകല), പ്രണീത് സോയ്, ഇന്ത്യഹോളണ്ട്(ചിത്രകല, ശില്പകല, ഇന്‍സ്റ്റലേഷന്‍), ടിവി സന്തോഷ്, ഇന്ത്യ(പെയ്ന്റിങ്), ഡെസ്മണ്ട് ലസാറോ, ഇന്ത്യു.കെ (പെയ്ന്റിങ്), ഡാനിയോല ഗലിയാനോ, ഇറ്റലി(പെയ്ന്റിങ്, അവതരണകല), യൂകോ മോറി, ജപ്പാന്‍ (ഇന്‍സ്റ്റലേഷന്‍), കത്രീന നീബുര്‍ഗ, ആന്‍ഡ്രിസ് ഇഗ്‌ലിറ്റിസ്(ലാത്വിയ, ഇന്‍സ്റ്റലേഷന്‍), വലേറി മേജര്‍, മെക്‌സിക്കോ(കവിത, പെയ്ന്റിങ്), കാമില നോര്‍മന്റ,് യു.എസ്‌നോര്‍വെ( സൗണ്ട് ഇന്‍സ്റ്റലേഷന്‍), പെഡ്രോ ഗോമസ്ഇഗാന, കൊളംബിയനോര്‍വെ (ഇന്‍സ്റ്റലേഷന്‍), ഹന്ന ടൂളിക്കി, യു.കെ (സൗണ്ട്, എഴുത്ത്, വീഡിയോ), ചാള്‍സ് അവേറി, യുകെ(ചിത്രകല, പൊതു ഇടങ്ങളിലെ ഇന്‍സ്റ്റലേഷന്‍), ഗാരി ഹില്‍, യു.എസ്.എ(വീഡിയോ), ഡാന അവര്‍താനി (ചിത്രകല,പെയ്ന്റിംഗ്, സഊദി അറേബ്യ), എറിക് വാന്‍ ലീഷു, നെതര്‍ലാന്‍ഡ്‌സ്(അവതരണകല), നൈസ ഖാന്‍, പാകിസ്ഥാന്‍ (വീഡിയോ ഇന്‍സ്റ്റലേഷന്‍), പവെല്‍ അല്‍താമര്‍, പോളണ്ട്(ശില്പകല).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.