2020 May 26 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൊച്ചിയില്‍ ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: രാജ്യവ്യാപകമായി ജ്വല്ലറികളില്‍ കസ്റ്റംസ് നടത്തുന്ന പരിശോധനയുടെ ഭാഗമായി കൊച്ചിയില്‍ ജ്വല്ലറികളില്‍ പരിശോധന നടത്തി.

 

നോട്ട് പിന്‍വലിച്ച ദിവസവും അടുത്ത ദിവസങ്ങളിലും ജ്വല്ലറികളില്‍ വ്യാപകമായി സ്വര്‍ണ കച്ചവടം നടന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പരിശോധന തുടങ്ങിയത്.

 

നോട്ട് പിന്‍വലിക്കല്‍ നടപടി പ്രാബല്യത്തിലായ ദിവസത്തെ വ്യാപാരം സംബന്ധിച്ചാണ് പരിശോധന. ജ്വല്ലറികളിലെ സ്വര്‍ണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

 

സംസ്ഥാനത്ത് വിവിധ ജ്വല്ലറികളില്‍ പരിശോധന നടക്കുന്നുണ്ട്. കൊച്ചിയിലെ എല്ലാ ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തി. 15 ഇടങ്ങളില്‍ അനധികൃത വില്‍പന നടത്തിയിരുന്നതായി കണ്ടെത്തി.

 

സാധാരണ മൂന്ന് കിലോ പ്രതിദിനം കച്ചവടം നടക്കുന്ന ഇവിടങ്ങളില്‍ നോട്ട് നിരോധന ദിവസവും പിറ്റേന്നുമായി 30 കിലോവരെ വില്‍പന നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

നിരോധനം നടന്ന ഏഴ്,എട്ട് ദിവസങ്ങളിലെ വില്‍പന രജിസ്റ്റര്‍, സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

 

കള്ളപ്പണം സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News