2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കൈലാഷ് സത്യാര്‍ഥിയുടെ വീട്ടില്‍ മോഷണം; നൊബേല്‍ സമ്മാനമടക്കം കളവ് പോയി

ന്യൂഡല്‍ഹി: നൊബല്‍ സമ്മാന ജേതാവും സാമൂഹ്യപ്രവര്‍ത്തകനുമായ കൈലാസ് സത്യാര്‍ത്ഥിയുടെ വീട്ടില്‍ മോഷണം. നൊബല്‍ സമ്മാനമുള്‍പ്പെടെ നിരവധി വസ്തുക്കള്‍ മോഷണം പോയി. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

സത്യാര്‍ത്ഥിയുടെ ഡല്‍ഹിയിലെ വീട്ടിലാണ് മോഷണം നടന്നത്. നൊബല്‍ സമ്മാന ജേതാക്കള്‍ക്ക് നല്‍കുന്ന സമ്മാനത്തിന്റെ മാതൃകയാണ് മോഷണം പോയിട്ടുള്ളത്. മോഷ്ടാക്കള്‍ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

2014ൽ മലാല യൂസഫ്സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരമാണ് സത്യാർഥിക്ക് ലഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.