2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കൈരളിക്ക് ഒരു കൈതാങ്ങ്

അഹമ്മദ് പാതിരിപ്പറ്റ

ദോഹ. മഹാപ്രളയക്കെടുതിയില്‍ നീറുന്ന കേരളത്തിന് ഐകദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് തൃശൂര്‍ ആര്‍ട്ട് സെന്റര്‍ കളിമുറ്റം ടാലന്റ് ക്യാമ്പില്‍ പങ്കെടുത്ത കുഞ്ഞുങ്ങള്‍ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

തൃശൂര്‍ ആര്‍ട്ട് സെന്ററില്‍ നടന്ന കളിമുറ്റം സമാപന ചടങ്ങില്‍, TAC ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ വെച്ചാണ് ഐസിസി പ്രസിഡണ്ട് ശ്രീമതി. മിലന്‍ അരുണ്‍ കുഞ്ഞുങ്ങള്‍ സമാഹരിച്ച ഈ തുക ഏറ്റു വാങ്ങിയത്. ഇനിയും വറ്റാത്ത കാരുണ്യത്തിന്റെ കരങ്ങള്‍ പുതു തലമുറ ഏറ്റെടുക്കുന്നതിന്റെ ആവേശക്കാഴ്ചക്ക് നിറ സദസ്സ് സാക്ഷ്യം വഹിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.