2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കൈക്കൂലി: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴ: പിതാവിന്റെ മരണാനന്തര ചടങ്ങിനിടെ തളര്‍ന്ന് അവശനായ അന്ധനായ യുവാവുമായി ആശുപത്രിയിലെത്തിയവരോട് അപമര്യാദയായി പെരുമാറുകയും ചികിത്സിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പുറ്റടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ടിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോപണം സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ  റിപ്പോര്‍ട്ട് തേടിയിരുന്നു. ഡോക്ടര്‍ക്കെതിരായ വാര്‍ത്ത കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലാണ് പ്രചരിച്ചത്.
പുറ്റടി മൂലയില്‍ വീട്ടില്‍ രജീബാണ് പിതാവിന്റെ മരണാനന്തര ചടങ്ങിനിടയില്‍ തളര്‍ന്നു വീണത്. ഇയാളേയും കൊണ്ട് സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍  ഡോക്ടര്‍ മോശമായ നിലയില്‍ സംസാരിക്കുകയും കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പരാതി.  ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ ആശുപത്രിയിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഈ ദൃശ്യങ്ങളാണ് വൈറലായത്. ഡോ. ടിജുവിന്റെ ഭാര്യയും ഇവിടെ ഡോക്ടറാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.