2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കേസ് വേഗത്തില്‍ പരിഗണിക്കാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കശ്മിരില്‍ മാധ്യമങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കശ്മിര്‍ ടൈംസ് എക്‌സിക്യൂട്ടിവ് എഡിറ്റര്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹരജി വേഗം പരിഗണിക്കണമെന്ന ആവശ്യം സുപ്രിംകോടതി രജിസ്ട്രി മുന്‍പാകെ അവതരിപ്പിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം.
കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയാണ് ഇക്കാര്യം ഉന്നയിച്ചത്.
തുടര്‍ന്നാണ് കേസ് സംബന്ധിച്ച വിശദവിവരങ്ങള്‍ രജിസ്ട്രിക്ക് സമര്‍പ്പിക്കാന്‍ അരുണ്‍ മിശ്ര ആവശ്യപ്പെട്ടത്.
370ാംവകുപ്പ് ഇല്ലാതാക്കിയത് മുതല്‍ കശ്മിരില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടയപ്പെട്ടിരിക്കുന്നുവെന്നാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തനം തടയുന്നത് നിയമലംഘനവും അധികാര ദുര്‍വിനിയോഗവുമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.