2018 November 14 Wednesday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

കേസില്‍ തന്നെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി സുപ്രിം കോടതി ജഡ്ജ്

ന്യൂഡല്‍ഹി: തന്നെ സ്വാധീനിക്കാനായി ശ്രമം നടന്നതായി സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയുടെ വെളപ്പെടുത്തല്‍. ഹോട്ടല്‍ റോയല്‍ പ്ലാസയുമായി ബന്ധപ്പെട്ട കേസിലാണ് ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് ഓപ്പണ്‍ കോടതിയില്‍ ജസ്റ്റിസ് വ്യക്തമാക്കി.
ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയും ജസ്റ്റിസ് അരുണ്‍ മിശ്രയും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 30ന് കേസ് പരിഗണിക്കുന്നതിനിടയിലാണ് ഇക്കാര്യം അറിയിച്ചത്. ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അത് കോടതിയലക്ഷ്യത്തിന് തുല്യമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.
ഈ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് സ്വയം പിന്‍വാങ്ങരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയോട് അഭ്യര്‍ഥിച്ചു. ജഡ്ജിമാരെ സ്വാധീനിക്കാനുള്ള ഏത് ശ്രമവും ഗൗരവകരമായി പരിഗണിക്കുമെന്ന് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി വ്യക്തമാക്കി. സംഭവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഫോണ്‍ വഴിയാണ് സ്വാധീനിക്കാനുള്ള ശ്രമം നടന്നതെന്നാണ് സൂചന. ആരാണ് സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.