2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേസന്വേഷണത്തിനു പോയ വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍പ്പെട്ടു ; ഒരാള്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച കേസ് അന്വേഷിക്കുന്നതിനായി ഹൈദരാബാദിലേക്കു പോയ പൊലിസ് സംഘം സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.  പെണ്‍കുട്ടിയുടെ ബന്ധുവും സതേണ്‍ റെയില്‍വേ കോച്ചിങ് ഡിപ്പോ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറുമായ അമ്പൂര്‍ സൂര്യ അവന്യുവില്‍ ഉഷസ് വീട്ടില്‍ ഹരിനാരായണന്‍ (51) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ എ.എസ്.ഐ വിനായകന്‍, സീനിയര്‍ സി.പി.ഒമാരായ രാജേഷ്, അനില്‍, സി.പി.ഒ ഡിനില്‍, പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു വിനു എന്നിവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. എ.എസ്.ഐ വിനായകന്റെ നില ഗുരുതരമാണ്. പരുക്കേറ്റവരെല്ലാം കോയമ്പത്തൂര്‍ കോവൈ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയെ തിരിച്ചറിയുന്നതിനായി പൊലിസ് ബന്ധുക്കളായ ഹരിനാരായണന്‍, വിനു എന്നിവരെ കൂടെ കൂട്ടുകയായിരുന്നു. കോയമ്പത്തൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
ഹരിനാരായണനാണ് വാഹനം ഓടിച്ചിരുന്നത്. ഡിനിലിനെയും രാജേഷിനെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. അപകട വിവരമറിഞ്ഞ് കൊച്ചിയില്‍നിന്ന് കുടുതല്‍ പൊലിസ് സംഘം കോയമ്പൂത്തിരിലേക്ക് തിരിച്ചിട്ടുണ്ട്.  മരിച്ച ഹരിനാരായണന്റെ സംസ്‌കാരം ഇന്നു വൈകിട്ട് മൂന്നിന് ആലപ്പുഴയിലെ കുടുംബ വീടായ വൃന്ദാവനില്‍ നടക്കും.
ഭാര്യ: ഉഷശ്രീ മേനോന്‍, മക്കള്‍: പൂര്‍ണിമ (മാര്‍ ബസേലിയസ് കോളജ് തിരുവനന്തപുരം), രാജ് കൃഷ്ണന്‍ (പട്ടം കേന്ദ്രീയ വിദ്യാലയം തിരുവനന്തപുരം). സഹോദരങ്ങള്‍: ജി. രാധാകൃഷ്ണ പിള്ള (റിട്ട: എക്‌സി. എന്‍ജിനീയര്‍ കെ.എസ്.ഇ.ബി), എം. രാധിക കുമാരി (ചേര്‍ത്തല), എം. ദേവിക കുമാരി (ആലപ്പുഴ).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.