2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേരള സര്‍വകലാശാല

പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

13-ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റര്‍ ബിഎബി.എസ്‌സിബി.കോം (ത്രീമെയിന്‍) ബി.കോംബി.ബി.എബി.സി.എ റീസ്ട്രക്‌ച്ചേര്‍ഡ്, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് തിരുവനന്തപുരം കുറവന്‍കോണം യു.ഐ.ടി, കൊല്ലം യു.ഐ.ടി, അടൂര്‍ യു.ഐ.ടി, ആലപ്പുഴ യു.ഐ.ടി എന്നിവിടങ്ങള്‍ മാത്രമാണ് പരീക്ഷാകേന്ദ്രങ്ങള്‍. വിശദമായ ടൈംടെബിള്‍ വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-si-ty.a-c.in) ലഭിക്കും.

മേഴ്‌സി ചാന്‍സ് പരീക്ഷ
രണ്ടാം സെമസ്റ്റര്‍ (എം.എസ്‌സി കെമിസ്ട്രി – 2003 സ്‌കീം എം.പി.എ 2004 സ്‌കീം – 2010 അഡ്മിഷന്‍ വരെ) പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള മേഴ്‌സി ചാന്‍സ് പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടതെ ജൂലൈ 14. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-si-ty.a-c.in-) നോട്ടിഫിക്കേഷന്‍ എ ലിങ്കില്‍ ലഭിക്കും.

തിയതി നീട്ടി
22-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എ എം.എസ്‌സി എം.കോം എം.പി.എ എം.ടി.എ എം.എസ്.ഡ’ിയു പരീക്ഷകളുടെ പ്രോജക്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കുതിനുള്ള അവസാന തിയതി ആഗസ്റ്റ് 16-ലേക്ക് നീട്ടി.

ബി.എച്ച്.എം പരീക്ഷ
ജൂലൈ 25-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി (2006, 2011 സ്‌കീം – സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരീക്ഷകള്‍ക്ക് പിഴകൂടാതെ 15 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-si-ty.a-c.in-).

പരീക്ഷാ ഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.പി.എഡ് പരീക്ഷാഫലം വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-si-ty.a-c.in) ലഭിക്കും.

ബി.പി.ടി പരീക്ഷ
ആഗസ്റ്റ് മൂന്നിന് തുടങ്ങു രണ്ടാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി), ആഗസ്റ്റ് എട്ടിന് തുടങ്ങു മൂന്നാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ 14 വരെയും ആഗസ് 16-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി), ആഗസ്റ്റ് 25-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ പിഴകൂടാതെ ജൂലൈ 22 വരെയും ആഗസ്റ്റ് 31-ന് തുടങ്ങുന്ന ആറാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി), സെപ്റ്റംബര്‍ 26-ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.പി.ടി (സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ 27 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പരീക്ഷാകേന്ദ്രങ്ങളിലും വെബ്‌സൈറ്റിലും (www.k-er-a-l-aun-iver-si-ty.a-c.in) ലഭിക്കും.

തീയതി നീട്ടി
കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്യൂച്ചര്‍ സ്റ്റഡീസ്, ഒപ്‌റ്റോ ഇലക്‌ട്രോണിക്‌സ് എന്നീ പഠനവകുപ്പുകളിലെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ടെക് 2016 കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 22 വരെ നീട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.