2018 May 08 Tuesday

കേരള സര്‍വകലാശാല

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
അഞ്ചാം സെമസ്റ്റര്‍ ബി.ആര്‍ക് (2013 സ്‌കീം) റഗുലര്‍-ഇംപ്രൂവ്‌മെന്റ്-സപ്ലിമെന്ററി പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ എട്ടിന് തുടങ്ങും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

പരീക്ഷാ അപേക്ഷ
2018 ജനുവരി 15 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എല്‍.എല്‍.ബി, ബി.കോം.എല്‍.എല്‍.ബി, ബി.ബി.എ.എല്‍.എല്‍.ബി പരീക്ഷകളിലേക്ക് പിഴകൂടാതെ ഡിസംബര്‍ 18 (50 രൂപ പിഴയോടെ ഡിസംബര്‍ 20, 125 രൂപ പിഴയോടെ ഡിസംബര്‍ 22) വരെ ഫീസടച്ച് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .

സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സിന്റെ ഹാര്‍ഡ്‌വെയര്‍ ട്രെയ്‌നിങ് സര്‍ട്ടിഫിക്കേറ്റുകള്‍ ഡിസംബര്‍ ഒന്‍പതിന് മുന്‍പ് കോഡിനേറ്ററെ ഏല്‍പ്പിക്കണം.

പരീക്ഷാ ഫലം
ജൂലൈയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ.എസ്.എല്‍.പി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ഡിസംബര്‍ 23 വരെ അപേക്ഷിക്കാം.
ഓഗസ്റ്റില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും ഡിസംബര്‍ 19 വരെ അപേക്ഷിക്കാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.