2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപേക്ഷ ക്ഷണിച്ചു. 2010 ജൂണ്‍ 30 ലെ യു.ജി.സി വിജ്ഞാപനത്തിലെ നിബന്ധന 7.3.0 (i ), (0 ii) പ്രകാരമുള്ള യോഗ്യതയും പ്രവൃത്തി പരിചയവും വേണം. പി.എച്ച്.ഡി.യുള്ള, 60 വയസില്‍ താഴെപ്രായമുളളവര്‍ക്ക് മുന്‍ഗണന നല്‍കും.

ബയോഡേറ്റ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, യോഗ്യത, തുടങ്ങിയവയുടെ ഹാര്‍ഡ് കോപ്പി മാര്‍ച്ച് 13 ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് (അനക്‌സ് 2), തിരുവനന്തപുരം1 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദാംശങ്ങള്‍ www.kerala.gov.in , www.keralauniverstiy.ac.in .എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.