2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 11-02-2017

പി.എച്ച്.ഡി നല്‍കും
ലൂയി ടി.ആര്‍ (സിവില്‍ എന്‍ജിനിയറിങ്), ഷീബ കെ. (കംപ്യൂ ട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോഇന്‍ഫര്‍മാറ്റിക്‌സ്), നിഷ എന്‍.ജി, രശ്മി വി.കെ (ഫിസിക്‌സ്), പ്രസന്നകുമാരന്‍ പി.എന്‍ (ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്), ബാബു കെ.പി, അയന രവി (ബോട്ടണി), ഹരി ആര്‍ (കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്), സിബ എസ്, അശ്വതി ജി.ആര്‍ (ഹിന്ദി), എ.പി. അലവി ബിന്‍ മൂഹമ്മദ് ബിന്‍ അഹമ്മദ് (ഇസ് ലാമിക് സ്റ്റഡീസ്), സവിത കെ.(എജ്യൂക്കേഷന്‍),
ദീപ്തി പി.ആര്‍, വിനിത എന്‍. വിജയന്‍ (ഹിസ്റ്ററി), സ്മൃതി വി.എസ് (മ്യൂസിക്), സോണി പി. (മലയാളം), ഹരീഷ് എന്‍ നമ്പൂതിരി (കംപ്യൂട്ടര്‍ സയന്‍സ്), ധനേഷ് എസ്.ബി (ബയോടെക്‌നോളജി), ഷൈലജ കെ. (സംസ്‌കൃതം), രാജലക്ഷ്മി ആര്‍ (ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്), മിത്ര ടി. (ഇംഗ്ലീഷ്) എന്നിവര്‍ക്ക് പി.എച്ച്.ഡി നല്‍കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.

ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി ഫലം
കേരള സര്‍വകലാശാല 2016 എപ്രിലില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാത്രം ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തിന് കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ബി.എ ഫലം
കേരള സര്‍വകലാശാല 2016 ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ബി.എ (2009, 2014 സ്‌കീം – റഗുലര്‍, സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.
എം.ബി.എ (ട്രാവല്‍ ആന്‍ഡ് ടൂറിസം) ഫലം
കേരള സര്‍വകലാശാല 2016 മാര്‍ച്ചില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ബി.എ (2011 സ്‌കീം – സപ്ലിമെന്ററി – ട്രാവല്‍ ആന്‍ഡ് ടൂറിസം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

എല്‍.എല്‍.ബി
പുതുക്കിയ തീയതി
കേരള സര്‍വകലാശാല മാര്‍ച്ച് ആറിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ, ബി.കോം, ബി.ബി.എ – എല്‍.എല്‍.ബി പരീക്ഷകള്‍ മാര്‍ച്ച് എട്ടിലേക്ക് മാറ്റി. പരീക്ഷാ ഫീസ് പിഴകൂടാതെ ഫെബ്രുവരി 18 (50 രൂപ പിഴയോടെ ഫെബ്രുവരി 21, 250 രൂപ പിഴയോടെ ഫെബ്രുവരി 23) വരെ അടയ്ക്കാം.

ബി.ടെക്
(റീസ്ട്രക്‌ചേഡ്) ഫലം
കേരള സര്‍വകലാശാല 2016 എപ്രിലില്‍ നടത്തിയ നാലും രണ്ടും സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട് ടൈം – റീസ്ട്രക്‌ചേഡ് – 2008 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

ബി.എസ്‌സി
(ആന്വല്‍ സ്‌കീം) ഫലം
കേരള സര്‍വകലാശാല 2016 ഒക്‌ടോബറില്‍ നടത്തിയ ബി.എസ്‌സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് മൂന്ന് മാത്തമാറ്റിക്‌സ് മെയിന്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 10 വരെ അപേക്ഷിക്കാം.

അന്താരാഷ്ട്ര
അറബിക് സെമിനാര്‍
കേരള സര്‍വകലാശാല കാര്യവട്ടം അറബിക് പഠന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ അന്താരാഷ്ട്ര അറബിക് സെമിനാര്‍ പാളയം സെനറ്റ് ഹൗസ് കാംപസിലെ സെനറ്റ് ചേംബറില്‍ നടത്തും. സെമിനാറിന്റെ ഉദ്ഘാടനം ഫെബ്രുവരി 14-ന് രാവിലെ 10 മണിയ്ക്ക് ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. ഫെബ്രുവരി 15-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ബഹു. തദ്ദേശ ഭരണവകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പങ്കെടുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.