2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള സര്‍വകലാശാലാ അറിയിപ്പുകള്‍- 11-02-2017

ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ കമ്പൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി (സപ്ലിമെന്ററി – പാര്‍ട്ട്-ടൈം ഉള്‍പ്പെടെ-ജനുവരി 2017) പരീക്ഷകള്‍ ഫെബ്രുവരി 28ന് ആരംഭിക്കുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഫെബ്രുവരി 13 മുതല്‍ 15 വരെയും 150 രൂപ പിഴയോടെ 17 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍ എന്നിവ ഫെബ്രുവരി 20നകം സര്‍വകലാശാലയില്‍ എത്തിക്കണം.

ഒന്നാം സെമസ്റ്റര്‍
എം.എസ്.സി മാത്തമറ്റിക്‌സ്
(സി.സി.എസ്.എസ്്) വാചാ പരീക്ഷകള്‍
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി മാത്തമറ്റിക്‌സ് ഡിഗ്രി (സി.സി.എസ്.എസ് റഗുലര്‍ – നവംബര്‍ 2016) യുടെ വാചാ പരീക്ഷകള്‍ ഫെബ്രുവരി 14ന് മാങ്ങാട്ടുപറമ്പ കാംപസിലുള്ള പഠന വകുപ്പില്‍ വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.

ഫൈനല്‍ ബി.ഡി.എസ് പാര്‍ട് രണ്ട് ഡിഗ്രി പ്രായോഗിക പരീക്ഷ
ഫൈനല്‍ ബി.ഡി.എസ് പാര്‍ട് രണ്ട് ഡിഗ്രി (സപ്ലിമെന്ററി ഡിസംബര്‍ 2016) യുടെ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 14, 16, 17, 27 തിയതികളില്‍ അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളജില്‍ വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ കോളജുമായി ബന്ധപ്പെടുക.

ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി
പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കെമിസ്ട്രി ഡിഗ്രി (സി.സി.എസ്.എസ് റഗുലര്‍-നവംബര്‍ 2016) യുടെ പ്രായോഗിക പരീക്ഷകള്‍ 17,18 തിയതികളില്‍ പയ്യന്നൂര്‍ കാംപസിലുള്ള പഠന വകുപ്പില്‍ വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.

മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് എം.പി.എഡ് പരീക്ഷകള്‍
കണ്ണൂര്‍ സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്എം.പി.എഡ് (റഗുലര്‍സപ്ലിമെന്ററി – ഡിസംബര്‍ 2016) ഡിഗ്രി പരീക്ഷകള്‍ 27ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 15 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ 16 നകം സര്‍വകലാശാലയില്‍ എത്തിക്കണം

എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേചര്‍ പരീക്ഷാഫലം
കണ്ണൂര്‍ സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റഗുലര്‍ഇംപ്രൂവ്‌മെന്റ്‌സപ്ലിമെന്ററി), മാര്‍ച്ച് 2016 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.