2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരള യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 21-02-2017

അന്തര്‍ദേശീയ സെമിനാര്‍

കേരള സര്‍വകലാശാല കാര്യവട്ടം മലയാള പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28, 29, 30 തീയതികളില്‍ സംഘടിപ്പിക്കുന്ന’ശ്രീനാരായണഗുരു – ചരിത്രത്തിന്റെ ദീര്‍ഘദര്‍ശനം’ അന്തര്‍ദേശീയ സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ അയക്കാം. ദര്‍ശനം, ചരിത്രം, സാംസ്‌കാരികവിമര്‍ശനം, സാമൂഹികശാസ്ത്രം, മതം, സാഹിത്യം, രാഷ്ട്രീയം, ധര്‍മസംഘം എന്നീ വ്യത്യസ്തനിലകളില്‍ സമഗ്രമായി ഗുരുവിനെ പഠിക്കുന്നതിനു സഹായകമായ പ്രബന്ധങ്ങളാവും അവതരിപ്പിക്കപ്പെടുക. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക. 9447125202.

ഡിപ്ലോമ ഇന്‍ മാജിക്കല്‍ ആര്‍ട്

തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെയും മാജിക് അക്കാദമിയുടേയും സംയുക്ത സംരംഭമായ ഡിപ്ലോമ ഇന്‍ മാജിക്കല്‍ ആര്‍ട് കോഴ്‌സ് മാര്‍ച്ചില്‍ ആരംഭിക്കും. ക്ലാസുകള്‍ പൂജപ്പുര മാജിക് അക്കാദമിയില്‍. എസ്.എസ്.എല്‍.സിയോ തത്തുല്യമോ വിജയിച്ചവര്‍ക്കോ കേരള സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാജിക്കല്‍ ആര്‍ട് കോഴ്‌സ് ജയിച്ചവര്‍ക്കോ അല്ലെങ്കില്‍ ഒരു വര്‍ഷം മാജിക് രംഗത്ത് പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്കോ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. കാലാവധി ആറ് മാസം. കുറഞ്ഞ പ്രായപരിധി 18 വയസ്. ഫീസ് 11500- രൂപ. അവസാന തീയതി ഫെബ്രുവരി 28. ഫോ. 0471-2358910, 2302523.

പരീക്ഷാഫലം

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം നവംബറില്‍ പിരപ്പന്‍കോട് യു.ഐ.ടിയിലും മാവേലിക്കര ബിഷപ് മൂര്‍ കോളജിലുമായി നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് കോഴ്‌സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ജോയ്‌സി മറിയം ജോസഫ് (രജി. നം. 10757) ഒന്നാം റാങ്ക് നേടി.

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം ഡിസംബറില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ആന്‍ഡ് മെഡിറ്റേഷന്‍ കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരച്ചു. മനോജ് കുമാര്‍ പി. (രജി. നം. 10798) ഒന്നാം റാങ്ക് നേടി.

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രം സംഘടിപ്പിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന്റെ ഫലം പ്രസിദ്ധീകരിച്ചു. നീതു വി. കൃഷ്ണന്‍ (രജി. നം. 10721) ഒന്നാം റാങ്ക് നേടി.

എം.എഡ് പ്രാക്ടിക്കല്‍

കേരള സര്‍വകലാശാല ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ (എം.ആര്‍.എ.ഡി) – (ദ്വിവത്സര പ്രോഗ്രാം – 2015 സ്‌കീം) പരീക്ഷയുടേയും രണ്ടാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷല്‍ എജ്യൂക്കേഷന്‍ (എം.ആര്‍ – ഏക വര്‍ഷ പ്രോഗ്രാം – സപ്ലിമെന്ററി) വൈവ പരീക്ഷയുടേയും പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22-ന് ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് സ്‌പെഷല്‍ എജ്യുക്കേഷനില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി).
മാര്‍ക്ക്‌ലിസ്റ്റ്

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലായ്- ഓഗസ്റ്റില്‍ നടത്തിയ എം.എ ഫിലോസഫി പ്രീവിയസ് ആന്‍ഡ് ഫൈനല്‍ (റെഗുലര്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഫെബ്രുവരി 25, 27 തീയതികളില്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫീസില്‍ നിന്നു ഹാള്‍ടിക്കറ്റ്, ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം.

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലായ് -ഓഗസ്റ്റില്‍ നടത്തിയ എം.എ സംസ്‌കൃതം പ്രീവിയസ് ആന്‍ഡ് ഫൈനല്‍ (റെഗുലര്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫീസില്‍ നിന്നു ഹാള്‍ടിക്കറ്റ്, ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം.

വിദൂരവിദ്യാഭ്യാസ വിഭാഗം ജൂലായ് -ഓഗസ്റ്റില്‍ നടത്തിയ എം.എ ഇസ് ലാമിക് ഹിസ്റ്ററി പ്രീവിയസ് ആന്‍ഡ് ഫൈനല്‍ (റെഗുലര്‍ റീ അപ്പിയറന്‍സ്) പരീക്ഷയുടെ മാര്‍ക്ക്‌ലിസ്റ്റുകള്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫീസില്‍ നിന്നു ഹാള്‍ടിക്കറ്റ്, ഡിഗ്രി കോപ്പിയും സഹിതം കൈപ്പറ്റണം.

പരീക്ഷാഫീസ്

മാര്‍ച്ച് 17-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ ഫെബ്രുവരി 25 (50 രൂപ പിഴയോടെ ഫെബ്രുവരി 28, 250 രൂപ പിഴയോടെ മാര്‍ച്ച് രണ്ട്) വരെ ഫീസടയ്ക്കാം.

കൗണ്‍സലിങ്

തുടര്‍ വിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെയും സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പ ആന്‍ഡ് ലൈഫ് ലോങ് എജ്യുക്കേഷന്‍ കേരള (സ്‌കോള്‍ കേരള)-യുടേയും സംയുക്താഭിമുഖ്യത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രത്യേക ടെലിഫോണ്‍ കൗണ്‍സലിങ് നടത്തുന്നു. പരീക്ഷകാലഘട്ടത്തിലെ മാനസിക പ്രശ്‌നങ്ങല്‍ പരിഹരിച്ച് ഭീതിയില്ലാതെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുകയാണ് ലക്ഷ്യം. സര്‍വകലാശാല പ്രവര്‍ത്തി ദിവസങ്ങളില്‍ ഈ സൗജന്യ സേവനം ലഭ്യമാണ്. ഫോ : 0471-2302524.

ടൈംടേബിള്‍

ഫെബ്രുവരി 23-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.വോക് ഇന്‍ ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോഴ്‌സിന്റെ (2014 അഡ്മിഷന്‍ മുതലുള്ളത് – റെഗുലര്‍, ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.