2020 March 29 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കേരളോത്സവം 2017: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ലോഗോ പ്രകാശനം ചെയ്തു

റിയാദ്: ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ മാസം നടക്കുന്ന കേരളോത്സവം 2017ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കേരളോത്സവം 2017 സംഘടിപ്പിക്കുന്നത്. ഈ മാസം 27നു ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അരങ്ങേറുന്ന പരിപാടി മൂന്ന് ദിവസം നീണ്ടു നില്‍ക്കും. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന ഇവിടെ കലാ കായിക മത്സരങ്ങളും അരങ്ങേറും. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെയും കലാ രൂപങ്ങളെയും സഊദി സമൂഹത്തിനു പരിചയപ്പെടുത്തുന്നതിനു പുറമെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകള്‍ വിദേശ സമൂഹത്തിനു പരിചയപ്പെടുത്തുകയും ചെയ്യുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നു കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. എട്ടു ക്‌ളബുകളെ സംഘടിപ്പിച്ചു ഫുട്‌ബോള്‍ മത്സരവും വടംവലി മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

അന്‍പത്തൊന്നു പേര്‍ പങ്കെടുക്കുന്ന തിരുവാതിര കളിയടക്കം തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വ്യത്യസ്ത കലാപരിപാടികളോടെ നടത്തുന്ന കേരളോല്‍സവം കാര്‍ണിവല്‍ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകളും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികാസങ്ങളും അവതരിപ്പിക്കുന്നതോടൊപ്പം കേരളത്തിന്റെ രുചിഭേദങ്ങളും അനുഭവിച്ചറിയാന്‍ അവസരമൊരുക്കും.

പ്രവാസ ലോകത്ത് കേരളത്തിന്റെ പരിഛേദമായിരിക്കും ജിദ്ദയിലെ മലയാളായി സമൂഹം ഒരുക്കുക.
കേരളോത്സവത്തിന്റെ ലോഗോ പ്രകാശനം കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് ബിസിനസ്സ് ഡവലപ്‌മെന്റ് മാനേജര്‍ അബ്ദുറഹ്മാന് നല്‍കി പ്രകാശനം ചെയ്തു. ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, കോണ്‍സുല്‍മാരായ ഡോ:നൂറുല്‍ ഹസന്‍, അനന്ത കുമാര്‍, മുഈന്‍ അക്തര്‍, കോണ്‍സുലേറ്റ് കോര്‍ഡിനേറ്റര്‍ ബോബി മാനാട്ട്, വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാരായ അഹ്മദ് പാളയാട്ട്, പി പി റഹീം ഭാരവാഹികളായ അബൂബക്കര്‍ അരിമ്പ്ര, ഷിബു തിരുവനന്തപുരം, അബ്ദുല്‍ മജീദ് നഹ, വി പി മുസ്തഫ തുടങ്ങിയവര്‍ സംബന്ധിച്ചു .

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.