2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കേരളീയര്‍ ധൂര്‍ത്തരാണെന്ന കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളീയര്‍ ധൂര്‍ത്തരാണെന്ന ബി.ജെ.പി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രി തിരിച്ചടിച്ചു. കേരളീയര്‍ ധൂര്‍ത്തെരെന്ന് ബി.ജെ. പിക്ക് മാത്രമെ പറയാനാവുകയുള്ളുവെന്ന് പിണറായി പറഞ്ഞു.

സുഖലോലുപതയും ആഡംബരവും ധൂര്‍ത്തും ധാരാളമുള്ള നാടായത് കൊണ്ടാണ് കേരളത്തില്‍ നോട്ട് നിരോധനം വലിയ ബുദ്ധിമുട്ടുണ്ടാക്കിയതെന്നാണ് കുമ്മനം കഴിഞ്ഞ ദിവസം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പടെ വന്‍ പ്രതിഷേധമാണ് കുമ്മനത്തിന്റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നുവന്നത്.

കുമ്മനത്തിന്റെ പ്രസ്താവന ജനങ്ങളെ കളിയാക്കലാണെന്നും സ്വന്തമായി സമ്പാദിച്ച പണം ഉപയോഗിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും വാങ്ങുന്നത് എങ്ങനെ ധൂര്‍ത്താവുമെന്നും പിണറായി ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.