
ബി.ബി.എ ഫലം
കേരള സര്‍വകലാശാല ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.ബി.എ പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in-) ലഭിക്കും.
ബി.എ.എസ്.എല്‍.പി, എം.എ.എസ്.എല്‍.പി പ്രവേശനം
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങില്‍ (നിഷ്) ബി.എ.എസ്.എല്‍.പി എം.എ.എസ്.എല്‍.പി കോഴ്സുകളുടെ പ്രവേശന നടപടികളുടെ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
കേരള സര്‍വകലാശാല കാര്യവട്ടം വേദാന്ത പഠനകേന്ദ്രം നടത്തുന്ന ആറു മാസത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 30നകം ലഭിക്കണം. ഫോണ്‍. 8281721358.
ടൈംടേബിള്‍
കേരള സര്‍വകലാശാല 27ന് തുടങ്ങുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്കീം – സപ്ലിമെന്ററി) പരീക്ഷ ടൈംടേബിള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
തിയതി നീട്ടി
കേരള സര്‍വകലാശാലയുടെ കീഴിലെ ട്രെയിനിങ് കോളജുകളിലെ 2016-18 അധ്യയനവര്‍ഷത്തെ ബി.എഡ് കോഴ്സിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂണ്‍ 30 വരെ നീട്ടി.
പി.ജി പരീക്ഷ
കേരള സര്‍വകലാശാല ജൂലൈ 22-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എ എം.എസ്സി എം.കോം എം.എസ്.ഡബ്ലിയു എം.ടി.എ എം.പി.എ (റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ജൂണ്‍ 17 മുതല്‍ 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷകള്‍ക്ക് 50 രൂപ പിഴയോടെ ജൂണ്‍ 30 വരെയും 250 രൂപ പിഴയോടെ ജൂലൈ നാല് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
കേരള സര്‍വകലാശാല ജൂലൈ 22-ന് തുടങ്ങുന്ന നാലാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (2003 സ്കീം), എം.പി.എ (2004 സ്കീം) മേഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് നിശ്ചിത ഫോമില്‍ പിഴകൂടാതെ ജൂണ്‍ 24 (50 രൂപ പിഴയോടെ ജൂണ്‍ 30, 250 രൂപ പിഴയോടെ ജൂലൈ നാല്) വരെ അപേക്ഷിക്കാം.