2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കേരളാ സര്‍വകലാശാലാ വാര്‍ത്തകള്‍- 17-02-2017

രജിസ്‌ട്രേഷന്‍
2016-17 അക്കാദമിക വര്‍ഷത്തിലേക്ക് 14 പോസ്റ്റ് ഗ്രാജുവേറ്റ് വാര്‍ഷിക കോഴ്‌സുകള്‍ക്ക് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ ഫോം സര്‍വകലാശാല ഓഫിസില്‍ നിന്ന് നേരിട്ടോ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തോ എടുക്കാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ സമര്‍പ്പിക്കുന്നതിന് 100 രൂപ അധികം അടയ്‌ക്കേണ്ടതാണ്.
ബിരുദം നേടിയവര്‍, അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ ഫീസ്, അഫിലിയേഷന്‍ ഫീസ്, എസ്.എസ്.എല്‍.സി-യുടെയും പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെയും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഒറിജിനല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഒറിജിനല്‍ ടി.സിയും 42 രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേല്‍വിലാസമെഴുതിയ കവറും സഹിതം ഡെപ്യൂട്ടി രജിസ്ട്രാര്‍ കകക, എക്‌സാമിനേഷന്‍സ്, യൂനിവേഴ്‌സിറ്റി ഓഫിസ്, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ട് സര്‍വകലാശാല ഓഫിസിലോ സമര്‍പ്പിക്കാം.
മറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍, മേല്‍പ്പറഞ്ഞ രേഖകളോടൊപ്പം റെക്കഗ്‌നിഷന്‍, മെട്രിക്കുലേഷന്‍ ഫോമുകളും അനുബന്ധ ഫീസും മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും കൂടി സമര്‍പ്പിക്കേണ്ടതാണ്. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയവര്‍ റെക്കഗ്‌നിഷന്‍ ഫോമും ഫീസും സമര്‍പ്പിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 25 (500 രൂപ പിഴയോടെ ഫെബ്രുവരി 28 വരെ). നോട്ടിഫിക്കേഷന്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷഫലം
ജൂണില്‍ നടത്തിയ സി.ബി.സി.എസ് നാലാം സെമസ്റ്റര്‍ ബി.എസ്‌സി (2013 -2014 അഡ്മിഷന്‍) പരീക്ഷഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓണ്‍ലൈനായി മാര്‍ച്ച് ഏഴ് വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ വിഭാഗം 2016 ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബറില്‍ നടത്തിയ എം.എ മലയാളം (പ്രീവിയസ് ആന്‍ഡ് ഫൈനല്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷ
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി കംപ്യൂട്ടര്‍ സയന്‍സ് പരീക്ഷ കൊല്ലം യു.ഐ.ടി, പാളയം എസ്.ഡി. ഇ എന്നീ കേന്ദ്രങ്ങളില്‍ ഫെബ്രുവരി 20-നും രണ്ടാം സെമസ്റ്റര്‍ പരീക്ഷ ആലപ്പുഴ യു.ഐ.ടി, കൊല്ലം യു.ഐ.ടി, പാളയം എസ്.ഡി. ഇ എന്നീ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ആറിനും ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. പരീക്ഷയ്ക്ക് ഓഫ്‌ലൈനായി അപേക്ഷിച്ചിട്ടുള്ളവരുടെ ഹാള്‍ടിക്കറ്റ് അതത് കേന്ദ്രങ്ങളില്‍ ലഭിക്കും.
ബി.എച്ച്.എം ഫലം
2016 ജൂലൈയില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി (2011 സ്‌കീം റഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി, 2006 സ്‌കീം സപ്ലിമെന്ററി) പരീക്ഷ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
മാര്‍ക്ക്‌ലിസ്റ്റ് കൈപ്പറ്റണം
വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വര്‍ഷ ബി.എ പരീക്ഷ തിരുവനന്തപുരം ആര്‍ട്‌സ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ്, നെടുമങ്ങാട് ഗവ. കോളജ് എന്നീ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതിയവര്‍ പാളയം വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഓഫിസില്‍ നിന്നും മാര്‍ക്ക്‌ലിസ്റ്റുകള്‍ ഫെബ്രുവരി 17, 18, 20 തിയതികളില്‍ കൈപ്പറ്റണം.

ബി.എച്ച്.എം പ്രാക്ടിക്കല്‍
ജനുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിങ് ടെക്‌നോളജി പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22-ന് അതത് കേന്ദ്രങ്ങളില്‍ നടത്തും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എസ്‌സി പ്രാക്ടിക്കല്‍
കേരള സര്‍വകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി (2013 സ്‌കീം) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 21-ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
ആറാം സെമസ്റ്റര്‍ ബി.എസ്‌സി ഫിസിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, കെമിസ്ട്രി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി റീസ്ട്രക്‌ചേര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 21-ന് ആരംഭിക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.