2017 May 29 Monday
ആലീസ് വാക്കര്‍

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍- 10-01-2017

ബി.ഫാം സപ്ലിമെന്ററി പരീക്ഷ

2017 ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന രണ്ടാം വര്‍ഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി 17 (50 രൂപ പിഴയോടെ 2017 ജനുവരി 19, 250 രൂപ പിഴയോടെ 21) വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
കംപ്യൂട്ടര്‍ സയന്‍സ്
പരീക്ഷ

2017 ജനുവരിയില്‍ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (മേഴ്‌സി ചാന്‍സ് 2011 അഡ്മിഷന്‍) പരീക്ഷയ്ക്ക് പിഴ കൂടാതെ ജനുവരി13 (50 രൂപ പിഴയോടെ 2017 ജനുവരി 16, 250 രൂപ പിഴയോടെ ജനുവരി 17) വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രോജക്ട് ഫെല്ലോ ഒഴിവ്

കാര്യവട്ടം കെമിസ്ട്രി പഠനവകുപ്പില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ജനുവരി 17. യോഗ്യത, വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ജേര്‍ണലിസം ഫലം

ഫെബ്രുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ടെക് ഫലം

2016 ഏപ്രിലില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.ടെക് (ഫുള്‍ ടൈം ആന്‍ഡ് പാര്‍ട്ട് ടൈം) സപ്ലിമെന്ററി, മൂന്നാം സെമസ്റ്റര്‍ എം.ടെക് (പാര്‍ട്ട് ടൈം) (2013 സ്‌കീം) – ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് ബ്രാഞ്ച്, ഒന്നാം സെമസ്റ്റര്‍ എം.ടെക് (ഫുള്‍ ടൈം)
സപ്ലിമെന്ററി (2013 സ്‌കീം) ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബ്രാഞ്ച് പരീക്ഷകളുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
സൂക്ഷ്മപരിശോധനയ്ക്ക് 2017 ജനുവരി 25 വരെ അപേക്ഷിക്കാം.

പി.ജി. പരീക്ഷ:
പുതുക്കിയ തിയതി

ജനുവരി 18ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ എം.എ എം.എസ്‌സി എം.കോം എം.എസ്.ഡബ്ലിയു. എം.ടി.എ എം.പി.എ പരീക്ഷ ജനുവരി 25ന് ആരംഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.