2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

കേരളാ യൂനിവേഴ്‌സിറ്റി അറിയിപ്പുകള്‍- 05-01-2017

യു.ജി.സി. അംഗീകാരം തിരിച്ചു കിട്ടി
സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിന് യു.ജി.സി. അംഗീകാരം തിരികെ ലഭിച്ചു. 2017-182018-2019 എന്നി അധ്യയന വര്‍ഷങ്ങളിലേക്കാണ് ഇപ്പോള്‍ അംഗീകാരം കിട്ടിയിരിക്കുന്നത്. യു.ജി.സി യില്‍ നിന്നും സര്‍വകലാശാലാക്ക് ലഭിച്ച കത്തിലാണ് ഈ വിവരങ്ങള്‍ ഉളളത്. ബിരുദ ബിരുദാനന്തര തലത്തില്‍ 25 കോഴ്‌സുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

2016 ജൂലൈ 21ന് ഹൈപവേര്‍ഡ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ കമ്മിറ്റി മുമ്പാകെ സര്‍വകലാശാല സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ യു.ജി.സി. വിദഗ്ധ കമ്മിറ്റി സര്‍വകലാശാല പരിശോധനക്ക് എത്തിയിരുന്നു.

യു.ജി.സി എ.ഐ.സി.റ്റി.ഇഎന്‍.സി.റ്റി.ഇ സര്‍വകലാശാല ചട്ടങ്ങള്‍ക്ക് അനുസൃതമായി ഓപ് ആന്റ് ഡിസ്റ്റന്‍ഡ് ലേണിങ്ങ് മോഡിലൂടെയാണ് സര്‍വകലാശാല കോഴ്‌സുകള്‍ നടത്തേണ്ടത്. സര്‍വകലാശാല നേരിട്ടായിരിക്കും കോഴ്‌സുകള്‍ നടത്തുക. ഫ്രാഞ്ചൈസികള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് കോഴ്‌സുകള്‍ നടത്താന്‍ അംഗീകാരം ഉണ്ടായിരിക്കുന്നതല്ല. വിവരങ്ങള്‍ വെബ് സൈറ്റില്‍.

അപേക്ഷ സമര്‍പ്പിക്കണം
അഫിലിയേറ്റ് ചെയ്ത എല്ലാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെയും ബിരുദബിരുദാനന്തര കോഴ്‌സുകളിലേക്ക് 2017-2018 അധ്യയന വര്‍ഷത്തേക്കുള്ള മാര്‍ജിനല്‍ ഇന്‍ക്രീസിനുള്ള അപേക്ഷകള്‍ ജനുവരി 17നകം സമര്‍പ്പിക്കണം.

അപേക്ഷകള്‍ (jrugonline@gmail.com) എ ഇ-മെയില്‍ വഴി ജനുവരി 17-നകവും അപേക്ഷയുടെ ഹാര്‍ഡ് കോപ്പി രജിസ്ട്രാര്‍, കേരള സര്‍വകലാശാല, പാളയം,തിരുവനന്തപുരം-695034 എന്ന വിലാസത്തില്‍ ജനുവരി 20-നകവും നല്‍കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുതല്ല.

ബി.ടെക് പരീക്ഷ
ജനുവരിയില്‍ നടത്തുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്‌ടൈം – റീസ്ട്രക്‌ച്ചേര്‍ഡ് – 2008 സ്‌കീം -ഇംപ്രൂവ്‌മെന്റ് സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴകൂടാതെ ജനുവരി 11 (50 രൂപ പിഴയോടെ ജനുവരി 13, 250 രൂപ പിഴയോടെ ജനുവരി 16) വരെ അപേക്ഷിക്കാം . വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.

അപേക്ഷ ക്ഷണിച്ചു
2017 ജനുവരി സെഷനിലേക്കുള്ള പി.എച്ച്.ഡി. രജിസ്‌ട്രേഷന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) ലഭിക്കും.

സബ്‌സിഡിയറി
പരീക്ഷാഫലം
2016 ജൂജൂലൈയില്‍ നടത്തിയ ബി.എസ്.സി (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് സബ്‌സിഡിയറി വിഷയങ്ങളുടെ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി 4 വരെ അപേക്ഷിക്കാം.

എം.ബി.എ
ഇന്റേണല്‍ മാര്‍ക്ക്
വിദൂര പഠന വിഭാഗത്തിന്റെ നാലാം സെമസ്റ്റര്‍ എം.ബി.എ ഇന്റേണല്‍ മാര്‍ക്ക് പ്രസിദ്ധീകരിച്ചു. പരാതിയുള്ളവര്‍ കോ ഓര്‍ഡിനേറ്ററെ അറിയിക്കണം.ഫോണ്‍ (0471-23861322300137)

കെ മാറ്റ് കേരള അപേക്ഷ സ്വീകരിച്ചു തുടങ്ങി

കേരളത്തിലെ എല്ലാ സര്‍വകാലശാലകളിലേക്കും, സര്‍വകാലശാലകളുടെ കീഴിലുളള കോളജുകളിലേക്കും എം.ബി.എ 2017-18 പ്രവേശനത്തിനായുള്ള രണ്ടാമത്തെ കെ മാറ്റ് കേരള പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങി. അപേക്ഷാര്‍ഥികള്‍ക്ക് സാമസേലൃമഹമ.ശി എ വെബ്‌സൈറ്റ് വഴി ഓണ്‍ ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0471-23351338547255133 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.
എം.എ. പൊളിറ്റിക്കല്‍ സയന്‍സ് ഫലം

വിദൂര പഠന വിഭാഗം 2016 ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ എം.എ. പൊളിറ്റിക്കല്‍ സയന്‍സിന്റെ ഫലം പ്രസിധീകരിച്ചു. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.k-er-a-l-aun-iver-si-ty.a-c.in-) ലഭിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.