2017 January 19 Thursday
ബുദ്ധിയുള്ളവനെപ്പോലെ ചിന്തിക്കുക, സാധാരണക്കാരനെപ്പോലെ സംസാരിക്കുക.
-ഡബ്ലിയു. ബി. യേറ്റ്‌സ്

കേരളാ കോണ്‍ഗ്രസ് (പി.സി. തോമസ്) സംസ്ഥാന നേതൃക്യാമ്പ് രണ്ടു മുതല്‍ നാലു വരെ ചരല്‍ക്കുന്നില്‍

p-c-thomas21

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ്(പി.സി. തോമസ്) സംസ്ഥാന നേതൃക്യാമ്പ് ഡിസംബര്‍ രണ്ടു മുതല്‍ നാലു വരെ ചരല്‍ക്കുന്നില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മൂന്നിന് രാവിലെ പത്തിന് പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 11ന് കേരളാ കോണ്‍ഗ്രസ് ചരിത്രാവലോകനം കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള നടത്തും. അന്നും ക്യാമ്പിന്റെ അവസാന ദിനമായ നാലിനും ബി.ജെ.പി ബൗദ്ധിക സെല്‍ ദേശീയ കണ്‍വീനര്‍ ആര്‍. ബാലശങ്കര്‍, റബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി. സിറിയക് ഐ.എ.എസ്, മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകള്‍ നടക്കും.

നാലിന് ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. എം.പിമാരായ രാജീവ് ചന്ദ്രശേഖരന്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, ഒ. രാജഗോപാല്‍ എം.എല്‍.എ, കുമ്മനം രാജശേഖരന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രാജന്‍ കണ്ണാട്ട്, പി.ജെ. ബാബു, അഹമ്മദ് തോട്ടത്തില്‍, ജോസ് മാവേലി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.