2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കേരളപൊലിസിന് അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകള്‍

ജിജോ, വെള്ളിക്കുളങ്ങര

ആരംഭഘട്ടത്തില്‍ എത്തുംപിടിയുമില്ലാതെ നീങ്ങിയ പെരുമ്പാവൂര്‍ കൊലക്കേസ് വളരെ സമര്‍ഥമായി അന്വേഷിച്ചു പ്രതിയെ പിടികൂടിയ എ.ഡി.ജി.പി സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് ടീമിനും അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കിയ പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍.
കേരളപൊലിസ് ആരുടെയൊക്കെയോ ചട്ടുകങ്ങളായി കേസ് ഒതുക്കുന്നവരാണെന്ന ചീത്തപ്പേരാണ് അവര്‍ ഇതോടെ ഇല്ലാതാക്കിയത്.
ഈ കേസില്‍ പ്രതിയെ പിടികൂടാനായിരുന്നില്ലെങ്കില്‍ അതു കേരളപൊലിസിനു വല്ലാത്ത നാണക്കേടായി മാറുമായിരുന്നു. സംഭവം നടന്നപ്പോള്‍ തീര്‍ത്തും ഉദാസീനമായും ഉത്തരവാദിത്വമില്ലാതെയുമാണ് പൊലിസ് പ്രവര്‍ത്തിച്ചതെന്ന ആരോപണമുണ്ടായിരുന്നു.
അതു ശരിയുമായിരുന്നു. ലക്ഷ്യബോധമുള്ള നായകന്മാര്‍ തലപ്പത്തുണ്ടെങ്കില്‍ കേരളപൊലിസിന് ആരുടെയും മുന്നില്‍ തലതാഴ്‌ത്തേണ്ടിവരില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.