2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കേരളത്തില്‍ വോള്‍ട്ടി സേവനം അവതരിപ്പിച്ച് വോഡഫോണ്‍

രാജ്യത്തെ ഏറ്റവും വലിയ നെറ്റ്‌വര്‍ക്കുകളിലൊന്നായ വോഡഫോണ്‍ വോള്‍ട്ടി സേവനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. വോള്‍ട്ടി സേവനം ലഭ്യമാക്കുന്നതോടെ വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് എച്ച്.ഡി ഗുണനിലവാരത്തില്‍ വോയ്‌സ് കോളുകള്‍ സാധ്യമാകും. വോഡഫോണിന്റെ സൂപ്പര്‍നെറ്റ് 4ജി ഉപയോക്താക്കള്‍ക്ക് അധികം ചാര്‍ജ് നല്‍കാതെ വോള്‍ട്ടി സേവനം ഉപയോഗപ്പെടുത്താന്‍ കഴിയും.
കോള്‍ ചാര്‍ജുകള്‍ നിലവിലുള്ള പ്ലാനുകള്‍ പ്രകാരം മാത്രമായിരിക്കും. സംസ്ഥാനത്തെ നെറ്റ്‌വര്‍ക്ക് മെച്ചപ്പെടുത്താനും പുതിയ സാങ്കേതികവിദ്യകള്‍ ഏര്‍പ്പെടുത്തുന്നതിനും കാര്യമായ നിക്ഷേപങ്ങളാണ് നടത്തുന്നതെന്ന് വോഡഫോണ്‍ കേരള ബിസിനസ് ഹെഡ് അജിത് ചതുര്‍വേദി പറഞ്ഞു.
സമീപകാലത്ത് മുംബൈ, ഡെല്‍ഹി-എന്‍.സി.ആര്‍, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, ഹരിയാന, ചെന്നൈ, യു.പി ഈസ്റ്റ്, യു.പി വെസ്റ്റ്, കര്‍ണാടക, പഞ്ചാബ് എന്നിവിടങ്ങളിലാണ് വോള്‍ട്ടി സേവനങ്ങള്‍ ലഭ്യമാക്കിയത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യമെമ്പാടും ഘട്ടംഘട്ടമായി വോള്‍ട്ടി സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.